in

LOVELOVE OMGOMG AngryAngry LOLLOL CryCry

ചരിത്രം കുറിച്ച് ISL ഭരിക്കുവാൻ അവൻ വീണ്ടും വരുന്നു..

2 ISL ട്രോഫികൾ, 1 ISL ഷീൽഡ് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗിൽ 53 ഗോളുകൾ നേടി ടോപ് സ്കോറർ പട്ടം കൈവശമാക്കിയ ഓഗ്ബച്ച നിലവിൽ തന്റെ പേരിലൊരു ചരിത്രം കുറിച്ചിരിക്കുകയാണ്.

.

കളിച്ചു തെളിഞ്ഞ പല വമ്പൻ താരങ്ങളും കഴിവ് തെളിയിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി ഇപ്പോഴും തുടരുകയാണ് നൈജീരിയൻ താരമായ ബർതലോമിയോ ഓഗ്ബച്ച.

കഴിഞ്ഞ നാല് സീസണിൽ നാല് വിവിധ ഇന്ത്യൻ ക്ലബ്ബുകളുടെ കുപ്പായമണിഞ്ഞ താരം സ്ഥിരതയാർന്ന പ്രകടനമാണ് ഓരോ സീസണിലും കാഴ്ച വെച്ചത്.

2018-ൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലൂടെ ഇന്ത്യൻ മണ്ണിൽ വരവറിയിച്ച താരം കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി, ഹൈദരാബാദ് എഫ്സി ടീമുകൾക്ക് വേണ്ടി ഓരോ സീസൺ വീതം തന്റെ സേവനം നൽകി.

2 ISL ട്രോഫികൾ, 1 ISL ഷീൽഡ് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗിൽ 53 ഗോളുകൾ നേടി ടോപ് സ്കോറർ പട്ടം കൈവശമാക്കിയ ഓഗ്ബച്ച നിലവിൽ തന്റെ പേരിലൊരു ചരിത്രം കുറിച്ചിരിക്കുകയാണ്.

ബർതലോമിയോ ഓഗ്ബച്ച തങ്ങളുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നുവെന്ന് നിലവിലെ ISL ജേതാക്കളായ ഹൈദരാബാദ് എഫ്സി ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിരുന്നു.

Hyderabad FC

ഇതാദ്യമായാണ് ഓഗ്ബച്ച ഒരു ഇന്ത്യൻ ക്ലബ്ബുമായി കരാർ പുതുക്കുന്നത് എന്ന പ്രത്യേകതയാണ് ഇതിനുള്ളത്. വരാൻ പോകുന്ന ISL സീസണിലും തന്റെ കയ്യൊപ്പ് പകർത്താൻ ഓഗ്ബച്ചക്ക് കഴിയട്ടെ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

രണ്ട് ഡച്ച് ഇതിഹാസ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലെത്തി; ഒരു ഫ്രഞ്ച് താരവും; ഇത്തവണ ബ്ലാസ്റ്റേഴ്‌സിൽ എത്തിയത് ഇറ്റാലിയൻ സ്ട്രൈക്കർ ?

‘ATK മോഹൻ ബഗാൻ’ ഇനിയില്ല..