in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് താരം ഇലവനിൽ, ഐഎസ്എൽ ടീം ഓഫ് ദി വീക്ക്‌ പ്രഖ്യാപിച്ചു

പത്താം റൗണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളെ അണിനിരത്തി കൊണ്ടുള്ള ടീം ഓഫ് ദി വീക്ക്‌ ഇലവൻ ഐഎസ്എൽ പുറത്തുവിട്ടിട്ടുണ്ട്. 4-4-1-1 എന്ന ഫോർമാർഷനിലാണ് ഐഎസ്എലിന്റെ ടീം ഓഫ് ദി വീക്ക്‌ ഇലവൻ അണിനിരത്തുന്നത്.

ആവേശമത്സരങ്ങളും ഗോൾമഴയും പെയ്തിറങ്ങിയ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഐഎസ്എൽ സീസണിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോൾ മുൻ ഐഎസ്എൽ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്സി തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

എന്തായാലും പത്താം റൗണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളെ അണിനിരത്തി കൊണ്ടുള്ള ടീം ഓഫ് ദി വീക്ക്‌ ഇലവൻ ഐഎസ്എൽ പുറത്തുവിട്ടിട്ടുണ്ട്. 4-4-1-1 എന്ന ഫോർമാർഷനിലാണ് ഐഎസ്എലിന്റെ ടീം ഓഫ് ദി വീക്ക്‌ ഇലവൻ അണിനിരത്തുന്നത്.

ഗോൾകീപറായി ഹൈദരാബാദ് എഫ്സിയുടെ ഗുർമീത് സിങ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഡിഫെൻഡേഴ്സ് നിരയിൽ നിഖിൽ പൂജാരി (ഹൈദരാബാദ് എഫ്സി), പ്രീതം കോട്ടാൽ (എടികെ മോഹൻ ബഗാൻ), അൻവർ അലി (എഫ്സി ഗോവ), സുഭാശിഷ് ബോസ് (എടികെ മോഹൻ ബഗാൻ) എന്നിവരാണ് ഇടം നേടിയത്.

മധ്യനിരയിൽ ഹൈദരാബാദ് എഫ്സി താരം മുഹമ്മദ്‌ യാസിർ, ചെന്നൈയിൻ എഫ്സി സൂപ്പർ താരം നാസർ അൽ കയാതി, എഫ്സി ഗോവ താരം ഐകർ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം രാഹുൽ കെപി എന്നീ നാല് പേരാണ് സ്ഥാനം പിടിച്ചത്.

മുന്നേറ്റനിരയിലെ രണ്ട് താരങ്ങളായി ചെന്നൈയിൻ എഫ്സിയുടെ പീറ്റർ സ്ലിസ്കോവിച്, എഫ്സി ഗോവ താരം നോഹ് സദോയി എന്നിവരാണ് ഇടം നേടിയത്. നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ഹാട്രിക് ഗോളുകളും ഇരട്ടഅസിസ്റ്റുകളും സ്വന്തമാക്കിയ ഡച്ച് താരം നാസർ അൽ കയാതിയുടെ പ്രകടനം അഭിനന്ദനർഹമാണ്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം റൗണ്ടിന്റെ ടീം ഓഫ് ദി വീക്ക്‌ ഇലവൻ ഇതാ :

ഇനി ഇല്ല മെസ്സി കാലം

ഫാൻസിന് ക്രിസ്തുമസ് സമ്മാനം നൽകി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി?