in

LOVELOVE LOLLOL OMGOMG CryCry AngryAngry

ഡെന്മാർക്കിൽ നിന്നും കിടിലൻ താരം ISL ലേക്ക്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുൽനാമ്പുകളെ സാക്ഷിയാക്കി ഡാനിഷ് പ്രതിരോധകോട്ട കെട്ടാൻ മുൻ ഡെന്മാർക് ദേശീയ ടീം താരമായിരുന്ന, 36 വയസ്സുള്ള, വിദേശ ഫുട്ബോൾ ലീഗുകളിൽ നിരവധി മത്സരങ്ങൾ കളിച്ച് പരിചയ സമ്പത്ത് ഏറെയുള്ള ഒരു ഡിഫെൻഡർ ഇന്ത്യൻ ഫുട്ബോളിലേക്ക് വരുന്നു.

Manchester City's Shaun Wright-Philips (front R) vies with Aalborg BK's Michael Jakobsen (front L) during their UEFA Cup round of 16 second leg soccer match on March 19, 2009 in Aalborg, Denmark. AFP Photo / Scanpix /Henning Bagger (Photo credit should read HENNING BAGGER/AFP/Getty Images)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുൽനാമ്പുകളെ സാക്ഷിയാക്കി ഡാനിഷ് പ്രതിരോധകോട്ട കെട്ടാൻ മുൻ ഡെന്മാർക് ദേശീയ ടീം താരമായിരുന്ന, 36 വയസ്സുള്ള, വിദേശ ഫുട്ബോൾ ലീഗുകളിൽ നിരവധി മത്സരങ്ങൾ കളിച്ച് പരിചയ സമ്പത്ത് ഏറെയുള്ള ഒരു ഡിഫെൻഡർ ഇന്ത്യൻ ഫുട്ബോളിലേക്ക് വരുന്നു.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്.സിയാണ് ഈ ഡാനിഷ് സെന്റർ ബാക്കിനെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനുള്ള ട്രാൻസ്ഫറിന്റെ അവസാന ഘട്ട നടപടികൾ കൈകൊണ്ടിരിക്കുന്നത്. നിരവധി പ്രഫഷണൽ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ താരം 2016 മുതൽ എ-ലീഗിൽ സജീവമാണ്.

മൈക്കൽ ജാക്കോബ്സൻ എന്ന ഡാനിഷ് സെന്റർ ബാക്കിന്റെ സൈനിങ് ഏകദേശം പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡെന്മാർകിന്റെ അണ്ടർ 16,17,19,20,21 ദേശീയ ടീമുകളിലൂടെ വളർന്ന താരം ദേശീയ സീനിയർ ടീമിന് വേണ്ടിയും കുപ്പായമണിഞ്ഞിട്ടുണ്ട്.

Michael Jakobsen

2016 മുതൽ 2018 വരെ മെൽബൻ സിറ്റിക്ക് വേണ്ടി 41 മത്സരങ്ങൾ കളിച്ച ജാക്കോബ്സൻ, 2018 മുതൽ 2022 വരെ അഡ്ലെയ്ഡ് യുണൈറ്റഡിന് വേണ്ടി 85 മത്സരങ്ങളാണ് കളിച്ചത്. അഡ്ലെയ്ഡ് യുണൈറ്റഡ് എഫ്സിയിൽ നിന്നും താരത്തെ ടീമിലെത്തിക്കാനുള്ള അവസാന നടപടി ക്രമങ്ങളിലാണ് നിലവിൽ ഹൈലാൻഡേഴ്‌സ്.

ആരാധകർക്ക് സന്തോഷ വാർത്ത; ഐഎസ്എല്ലിലെ രണ്ടും മിന്നും ഇന്ത്യൻ താരങ്ങൾ വിദേശ ലീഗിലേക്ക്

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സുഹൈറിനെ മറന്നോളൂ, vp സുഹൈർ മറ്റൊരു ക്ലബ്ബിൽ സൈൻ ചെയ്യാനൊരുങ്ങുന്നു