in ,

LOVELOVE OMGOMG

ഇത് ബിഗ് ഫിഷ് സൈനിങ് തൂകിയടി??ഇജ്ജാതി സൈനിങ് നടത്തി ഞെട്ടിച്ചു??

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന ഐ എസ് എൽ ആരാധകർക്ക് മുന്നിൽ വെടിക്കെട്ട് സൈനിങ്ങുമായി വന്നിരിക്കുകയാണ് നിലവിലെ ഷീൽഡ് ട്രോഫി ജേതാക്കളായ സിറ്റി ഗ്രൂപ്പിന് കീഴിലുള്ള മുംബൈ സിറ്റി എഫ്സി

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന ഐ എസ് എൽ ആരാധകർക്ക് മുന്നിൽ വെടിക്കെട്ട് സൈനിങ്ങുമായി വന്നിരിക്കുകയാണ് നിലവിലെ ഷീൽഡ് ട്രോഫി ജേതാക്കളായ സിറ്റി ഗ്രൂപ്പിന് കീഴിലുള്ള മുംബൈ സിറ്റി എഫ്സി.

വരാനിരിക്കുന്ന സീസണിലേക്ക് വേണ്ടി തങ്ങളുടെ വിദേശ താരമായി ചെന്നൈയിൻ എഫ്സിക്ക് വേണ്ടി കളിച്ചിരുന്ന ഡച്ച് മിഡ്ഫീൽഡർ നാസർ അൽ ഖയാതിയെയാണ് മുംബൈ സിറ്റി ട്രാൻസ്ഫർ വിൻഡോയിലെ ബിഗ് ഫിഷ് സൈനിങായി തൂക്കിയത്. അതേസമയം മുംബൈ സീറ്റിയിൽ നിന്നും ഒരു തകർപ്പൻ വിദേശ താരം ടീമിന് പുറത്തേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

കഴിഞ്ഞ സീസണിൽ നാസർ അൽ ഖയാതി കളിച്ച മത്സരങ്ങളിൽ എല്ലാം ചെന്നൈയിൻ എഫ്സി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, എന്നാൽ പാതിവഴിയിൽ പരിക്കും മറ്റുമായി നാസർ അൽ ഖയാത്തി കളിക്കാതെ വന്നപ്പോൾ ചെന്നൈയിൻ എഫ്സിയുടെ പ്രകടനവും മോശമായിരുന്നു. കളിച്ച മത്സരങ്ങളിലെല്ലാം തകർപ്പൻ പ്രകടനമാണ് ഈ ഡച്ച് താരം കാഴ്ചവച്ചത്.

ഇപ്പോൾ വരാനിരിക്കുന്ന ഐ എസ് എൽ സീസണിന് മുന്നോടിയായാണ് മുംബൈ സിറ്റി ഏഴാമത്തെ വിദേശ താരമായി നാസർ അൽ ഖയാതിയെ സ്വന്തമാക്കുന്നത്. എന്നാൽ ടീമിൽ നിന്നും തകർപ്പൻ വിദേശ താരത്തിനെ മുംബൈ സിറ്റി ഒഴിവാക്കുന്നുണ്ട്. നാസർ അൽ ഖയാതിയെ ഉൾപ്പെടുത്തി 6 വിദേശ താരങ്ങളെ മുംബൈ സിറ്റി ഐഎസ്എൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് മാർക്കസ് അപ്ഡേറ്റ് നൽകി.

ഐഎസ്എല്ലിൽ ആദ്യമായി ഒരു ചാമ്പ്യൻസ് ലീഗ് സൈനിങ്

കിടിലൻ സ്‌ക്വാഡ്?ഐഎസ്എൽ സീസണിലേക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്ത താരങ്ങൾ ?