in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ആദ്യ വിദേശ സൈനിങ് എത്തി🔥; ഡച്ച് മുന്നേറ്റ താരത്തെ സ്വന്തമാക്കി ഇന്ത്യൻ ക്ലബ്‌…

അങ്ങനെ ജനുവരി ഒന്നോടെ തുടങ്ങിയ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ വിദേശ താരമെത്തിയിരിക്കുകയാണ്. ഐ-ലീഗിലേക്ക് പുതിയതായി വന്ന ഇന്റർ കാശിയാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ വിദേശ സൈനിങ് നടത്തിയിരിക്കുന്നത്.

ഡച്ച് മുന്നേറ്റ താരമായ ജിയാനി ഡോസ് സാന്റോസിനെയാണ് ഇന്റർ കാശി സ്വന്തമാക്കിയിരിക്കുന്നത്. കനേഡിയൻ ക്ലബ്ബായ അത്‌ലറ്റിക്കോ ഒട്ടാവയെന്ന ക്ലബ്ബിൽ നിന്നുമാണ് ഇന്റർ കാശി താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.

മുന്നേറ്റ താരവുമായും വിംഗറായും രണ്ട് വശങ്ങളിലും കളിക്കാൻ കഴിയുന്ന ഒരു ബഹുമുഖ ആക്രമണക്കാരൻ കൂടിയാണ് ജിയാനി ഡോസ് സാന്റോസ്. വളരെയധികം ഊർജ്ജവും വേഗതയുമായ ശൈലിയിലാണ് താരം കളിക്കാറുള്ളത്.

25 ക്കാരന്റെ വരവോടെ ഇന്റർ കാശിയുടെ മുന്നേറ്റ നിര ഒന്നുകൂടി ശക്തിയായിരിക്കുകയാണ്. നിലവിൽ ഇന്റർ കാശി പോയിന്റ് പട്ടികയിൽ 11 മത്സരങ്ങൾ നിന്ന് 15 പോയിന്റുമായി എട്ടാം സ്ഥാനത്താണുള്ളത്.

ഒരു ഐഎസ്എൽ ക്ലബ്‌ കൂടി അവസാനിക്കാൻ പോകുന്നു? 🥹

അൽവരോ – ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ നടക്കാതിന് കാരണം എഫ് സി ഗോവയോ 😖😖!!.