ലയണൽ മെസ്സി ഇപ്പോൾ അമേരിക്കൻ സോക്കർ ലീഗ് ക്ലബ് ഇന്റർ മിയാമിയുടെ താരമാണ് നീണ്ട കാലത്തെ യൂറോപ്പിയൻ ഫുട്‍ബോൾ ലോകത്തെ അടക്കിഭരിച്ച താരത്തെ മിയാമി സ്വന്തമാക്കി അറിഞ്ഞ മുതൽ ആരാധകർ എല്ലാവരും നിരാശയിലായിരുന്നു.
മികച്ച ഒരു തുടക്കമാണ് മെസ്സിക്ക് മിയാമിയിൽ ഇപ്പോൾ ലഭിച്ചിട്ടുണ്ട്. രണ്ടു മത്സരങ്ങൾ കളിച്ച മെസ്സി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. യൂറോപ്പിന് പുറത്ത് അമേരിക്കയിലും തനിക്ക് കാര്യങ്ങൾ എളുപ്പമാണെന്ന് മെസ്സി തെളിയിച്ചു വീണ്ടും കഴിഞ്ഞു.
മെസ്സി ലോണിൽ ബാഴ്സലോണക്ക് വേണ്ടി ഇനി ഒരിക്കൽ കൂടി കളികാൻ എന്ന വാർത്ത പിന്നീട് വന്നു. ഇതിലെ നിലപാട് ഇപ്പോൾ ഇന്റർ മിയാമിയുടെ ഉടമസ്ഥന്മാരിൽ ഒരാളായ ജോർഗെ മാസ് പറഞ്ഞിട്ടുണ്ട്.മെസ്സി ലോണിൽ പോവില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്.
ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് ലോണിൽ പോവില്ല.അതൊരിക്കലും സംഭവിക്കില്ല. മെസ്സി ബാഴ്സയിൽ നല്ലൊരു ഫെയർവെൽ അർഹിക്കുന്നുണ്ട്. ആ ഫെയർവെല്ലിനു വേണ്ടി ഞാൻ എന്നെക്കൊണ്ട് ആവുന്ന സഹായങ്ങൾ ചെയ്യും. കാരണം മെസ്സിക്ക് ബാഴ്സയിൽ നിന്നും ഒരു അർഹിച്ച യാത്രയപ്പ് അർഹിക്കുന്നുണ്ട്, ഇന്റർ മിയാമിയുടെ ഉടമസ്ഥൻ പറഞ്ഞു.