ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിലവിൽ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും അവരുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുന്ന തിരക്കിലാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എലിലേക്ക് പുതിയതായി വന്ന പഞ്ചാബ് എഫ്സി മുൻ ബ്ലാസ്റ്റേഴ്‌സ്, ചെന്നൈ താരമായ പ്രശാന്ത് മോഹനനെ സ്വന്തമാക്കിയിരിക്കുകയാണ്. ഒരു സീസൺ കരാറിലാണ് താരം പഞ്ചാബിൽ എത്തുന്നത്.
2016 മുതൽ 2022 വരെ താരം കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടിയാണ് പന്ത് തട്ടിയിരുന്നത്. ഏകദേശം 61 ഓളം മത്സരങ്ങൾ താരം ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നു. നാല് ഗോളും താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം നേടിയിരുന്നു.
പിന്നീട് കഴിഞ്ഞ സീസൺത്തെ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ചെന്നൈ സ്വന്തമാക്കുകയായിരുന്നു. താരം ചെന്നൈക്ക് വേണ്ടി 2017ൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലോൺ അടിസ്ഥാനത്തിലും കളിച്ചിട്ടുണ്ട്.
താരത്തിന്റെ ഏഴ് വർഷത്തോളമുള്ള ഫുട്ബോൾ അനുഭവം പഞ്ചാബിൻ തുണയാകും. പ്രശാന്തിന് പുറമെ മലയാളി താരം തേജസ് കൃഷ്ണയും പഞ്ചാബിനൊപ്പമുണ്ട്. എന്തിരുന്നാലും പ്രശാന്ത് മോഹന്റെ ഒരു വമ്പൻ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മലയാളി ആരാധകർ.
https://twitter.com/RGPunjabFC/status/1685244395807981568?t=RvdNgIPVvn0AWwxWzUfhEg&s=19