in ,

LOVELOVE LOLLOL

പ്രായം കുറഞ്ഞ വിദേശ താരങ്ങളൾ അതാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമെന്ന് സ്കിൻകിസ്

പരിചയസമ്പന്നരായ വിദേശ കളിക്കാരെ സൈൻ ചെയ്യാൻ മാത്രമല്ല ഭാവിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്ന വിദേശ കളിക്കാരെ കണ്ടെത്താനും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്.ഡ്യൂറൻഡ് കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അടുത്ത മാസം കളത്തിലിറങ്ങുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലേക്കുള്ള വിദേശ താരങ്ങളെ എത്തിക്കുന്നതിൽ ഇത്തവണ നിരാശയാണ് ഉണ്ടാക്കിയത്.ആരാധകരുടെ പ്രതീക്ഷക്ക് വകയുള്ള വമ്പൻ സൈനിങ്ങുകള് ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടില്ല.

2020-ൽ കരോലിസ് സ്‌കിങ്കിസിനെ സ്‌പോർടിംഗ് ഡയറക്‌ടറായി നിയമിച്ചതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വലിയ മുന്നേറ്റമാണ് നടത്തിയത്.ഇവാൻ അടക്കം കൊണ്ട് വരാൻ സ്കിൻകിസിന് സാധിച്ചു.

അദ്ദേഹത്തിന്റെ നിയമനത്തിനുശേഷം ക്ലബ്ബിന് കിരീടങ്ങൾ ഒന്നും നേടിയിട്ടില്ലെങ്കിലും പല ഇടങ്ങളിൽ ക്ലബ് വലിയ പുരോഗതിയാണ് കൈവരിച്ചത്.കഴിഞ്ഞ മുന്നത്തെ സീസണിൽ ഫൈനലിൽ വരെ എത്താനും സാധിച്ചു.ചരിത്രത്തിലാദ്യമായി ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ കഴിഞ്ഞ രണ്ട് സീസണുകളിലും ക്ലബ് ഹീറോ ഐ‌എസ്‌എൽ പ്ലേ ഓഫിലെത്തി.

“പ്രധാന കാര്യം ഗുണനിലവാരമാണ്. ഇത് എളുപ്പമല്ല, മികച്ച നിലവാരമുള്ള താരങ്ങളെ തെരഞ്ഞെടുക്കാൻ സമയമെടുക്കും.എന്നാണ് അദ്ദേഹത്തിന്റെ വാക്ക്”

ശരിയായ പ്രൊഫൈലുകൾ കണ്ടെത്തേണ്ടതുണ്ട്. കളിക്കാരുടെ സാഹചര്യം, ക്ലബ് സാഹചര്യം, കുടുംബാഭിപ്രായം എന്നിങ്ങനെ നിരവധി ഘടകങ്ങളുണ്ട്, ”സ്കിൻകിസ് കൂടുതൽ വിശദീകരിച്ചു.

പരിചയസമ്പന്നരായ വിദേശ കളിക്കാരെ സൈൻ ചെയ്യാൻ മാത്രമല്ല ഭാവിയിലേക്കുള്ള മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്ന വിദേശ കളിക്കാരെ കണ്ടെത്താനും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്.ഡ്യൂറൻഡ് കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അടുത്ത മാസം കളത്തിലിറങ്ങുന്നുണ്ട്.ടീം നിലവിൽ കൊച്ചിയിൽ പ്രീ സീസൺ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

മെസ്സി ലോണിൽ ബാഴ്‌സഴിലെത്തുമോ നിലപാട് വ്യക്തമാക്കി ഇന്റർ മിയാമി?

രാഹുലിനെയും ജീക്സനേയും ബ്ലാസ്റ്റേഴ്‌സിന് നഷ്ടമാകും…