ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. നിലവിൽ എല്ലാ സ്‌ക്വാഡിന്റെയും ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരികുന്നത്.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സങ്കടക്കരമായ വാർത്തയാണ് പുറത്ത് വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് സൂപ്പർ താരങ്ങളായ രാഹുൽ കെപിക്കും, ജീസൺ സിംഗിനും ഇന്ത്യയുടെ ഏഷ്യൻ ടീമിൽ ഇടം നേടിയത് എല്ലാവരും അറിഞ്ഞതാണെല്ലോ.
ഇവർ രണ്ട് പേരും ഏഷ്യൻ ഗെയിംസിന്റെ ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെട്ടതുകൊണ്ട് ബ്ലാസ്റ്റേഴ്‌സിനൊപ്പം അധിക സമയം കളിക്കാൻ കഴിയില്ല. ഡ്യൂറൻഡ് കപ്പ് കഴിയും ഇരു താരങ്ങളും സ്‌ക്വാഡ് വിടാൻ സാധ്യതയുണ്ട്.
ഏഷ്യൻ കപ്പിന് മുന്നോടിയായിയായുള്ള തയ്യാറെടുപ്പായിട്ടായിരിക്കും വരാൻ പോകുന്ന കിങ്‌സ് കപ്പ് ഇന്ത്യ കാണുക എന്ന് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ചില സൂചനകൾ തന്നിരുന്നു. ഇങ്ങനെയാണേൽ ഇന്ത്യയിലെ വമ്പൻ താരങ്ങൾ കിങ്‌സ് കപ്പിനുണ്ടാവില്ല.
ഏഷ്യൻ ടീമിനുള്ള അതെ ടീം വെച്ച് കിങ്‌സ് കപ്പ് കളിക്കാനാണ് സാധ്യത. ഇതോടെ ഡ്യൂറൻഡ് കപ്പ് കഴിഞ്ഞിട്ടുള്ള ബ്ലാസ്റ്റേഴ്‌സിന്റെ യുഎയിൽ വെച്ച് നടക്കുന്ന പ്രീ സീസണിൽ ഇരു താരങ്ങളും പങ്കെടുക്കാൻ സാധ്യതയില്ല.
അതോടൊപ്പം ഏഷ്യൻ കപ്പിൽ ഇന്ത്യ സെമി ഫൈനൽ വരെയൊക്കെ പോവുക്കയാണേൽ രാഹുലിനും ജീക്സണും ഇന്ത്യൻ സൂപ്പർ ലീഗിലെ ചില മത്സരങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.