ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. നിലവിൽ എല്ലാ ടീമിന്റെയും ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരികുന്നത്.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുൻ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ താരമായ അപ്പോസ്തോലോസ് ജിയാനോവിനെ സ്വന്തമാക്കാനായി ഐഎസ്എലിലേക്ക് പുതിയതായി വന്ന പഞ്ചാബ് എഫ്സിക്കി താല്പര്യമുണ്ടെന്നാണ്.
പഞ്ചാബ് താരത്തിനായുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ പഞ്ചാബിന് അപ്പോസ്തോലോസ് ജിയാനോ താല്പര്യമുണ്ടെന്നു പറഞ്ഞു അഭ്യൂഹംങ്ങളുണ്ടായിരുന്നു.
https://www.instagram.com/p/CvTo_69vy5b/?igshid=MmU2YjMzNjRlOQ==
കഴിഞ്ഞ സീസൺ മുന്നോടിയായിയാണ്
ജിയാനോ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. താരം ബ്ലാസ്റ്റേഴ്‌സിനായി 17 മത്സരങ്ങൾ നിന്ന് രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.