in ,

വമ്പൻ സ്പോൺസർഷിപ്പുകൾ അവസാനിപ്പിക്കാൻ ബൈജൂസ്, ബ്ലാസ്റ്റേഴ്സിന് പണിയാകുമോ?

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെയും കഴിഞ്ഞ ഫിഫ ഖത്തർ വേൾഡ് കപ്പിന്റെയും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെയുമെല്ലാം സ്പോൺസറായിട്ടുള്ള ബൈജൂസ് സാമ്പത്തിക കാരണങ്ങൾ കൊണ്ട് ചില സ്പോൺസർഷിപ്പുകൾ അവസാനിപ്പിക്കാൻ ഒരുങ്ങുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെയും കഴിഞ്ഞ ഫിഫ ഖത്തർ വേൾഡ് കപ്പിന്റെയും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെയുമെല്ലാം സ്പോൺസറായിട്ടുള്ള ബൈജൂസ് സാമ്പത്തിക കാരണങ്ങൾ കൊണ്ട് ചില സ്പോൺസർഷിപ്പുകൾ അവസാനിപ്പിക്കാൻ ഒരുങ്ങുന്നു.

ഒരു മലയാളി സംരഭകൻ തുടങ്ങിയ ബൈജൂസ് ഇന്ന് ലോകമറിയപ്പെടുന്നതായി മാറിയിട്ടുണ്ട്, ഖത്തർ ഫിഫ വേൾഡ് കപ്പിന്റെ സ്പോൺസർ ഷിപ്പ് വരെ ഏറ്റെടുത്ത ബൈജൂസിന്റെ ബ്രാൻഡ് അംബാസാഡർമാരിൽ ഒരാൾ സാക്ഷാൽ ലയണൽ മെസ്സിയാണ്.

എന്തായാലും നിലവിൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഫിഫ വേൾഡ് കപ്പ്‌, ഐസിസി, ബിസിസിഐ തുടങ്ങിയവരുമായുള്ള സ്പോൺസർഷിപ്പുകൾ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ബൈജൂസ് എന്നാണ് നിലവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്പോൺസർമാരായ ബൈജൂസ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ബ്ലാസ്റ്റേഴ്‌സുമായിട്ടുള്ള സ്പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതിനെ കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ല.

കൂടാതെ 2024 വരെ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള സ്പോൺസർ ഷിപ്പ് കരാർ ഈയിടെ ബൈജൂസ് പുതുക്കിയിരുന്നു. ബൈജൂസിനെ കൂടാതെ സ്പോൺസർ ഷിപ്പിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നിരവധി സ്പോൺസർമാരാണ് ഇത്തവണയുള്ളത്.

ഹാട്രിക് ഐലീഗ് ലക്ഷ്യമാക്കി ഗോകുലം വിജയം തുടരുന്നു?

ചെന്നൈയിനെ നേരിടാൻ മോഹൻ ബഗാൻ ഇന്ന് മറീന അറീനയിൽ?