in ,

ചെന്നൈയിനെ നേരിടാൻ മോഹൻ ബഗാൻ ഇന്ന് മറീന അറീനയിൽ?

ഇന്ത്യൻ സൂപ്പർ ലീഗിലെ മാച്ച് വീക്ക്‌ 16-ലെ ഇന്നത്തെ വീക്ക്‌എൻഡ് പോരാട്ടത്തിൽ പ്ലേ ഓഫ് സ്ഥാനങ്ങൾക്ക് വേണ്ടി പോരാടുന്ന രണ്ട് കിടിലൻ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ മാച്ച് വീക്ക്‌ 16-ലെ ഇന്നത്തെ വീക്ക്‌എൻഡ് പോരാട്ടത്തിൽ പ്ലേ ഓഫ് സ്ഥാനങ്ങൾക്ക് വേണ്ടി പോരാടുന്ന രണ്ട് കിടിലൻ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുകയാണ്.

ചെന്നൈയിനിലെ മറീന അറീന സ്റ്റേഡിയത്തിൽ വെച്ച് ഹോം ടീമായ ചെന്നൈയിൻ എഫ്സിയും എവേ ടീമായ എടികെ മോഹൻ ബഗാനുമാണ് ഏറ്റുമുട്ടുന്നത്.

പോയന്റ് ടേബിളിൽ 13 കളിയിൽ നിന്നും 16 പോയന്റുമായി എട്ടാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്സിക്ക് ആദ്യ ആറ് സ്ഥാനങ്ങൾക്കുള്ളിൽ ഫിനിഷ് ചെയ്യാൻ ഓരോ മത്സരങ്ങളും നിർണ്ണായകമായിരിക്കെ, വമ്പൻ ടീമായ മോഹൻ ബഗാനെതിരെയുള്ള മത്സരം അതിനിർണ്ണായകമാണ്.

പോയന്റ് ടേബിളിൽ 13 കളിയിൽ നിന്നും 23 പോയന്റ് നേടി നാലാം സ്ഥാനത്ത് തുടരുന്ന മോഹൻ ബഗാനും പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാൻ ഓരോ മത്സരങ്ങളും പ്രധാനമാണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്താൻ മോഹൻ ബഗാനു കഴിയും.

ചെന്നൈയിൻ നിരയിൽ പരിക്ക് മാറിയ നാസർ അൽ കയതി ടീമിൽ ഇടം നേടിയെക്കും, മോഹൻ ബഗാൻ നിരയിൽ മൻവീർ സിങ്, ദിമിത്രി പെട്രടോസ് എന്നിവരുടെ കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്.

Head-to-Head

Chennaiyin FC – 1

ATK Mohun Bagan – 2

Drawn – 2

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

വമ്പൻ സ്പോൺസർഷിപ്പുകൾ അവസാനിപ്പിക്കാൻ ബൈജൂസ്, ബ്ലാസ്റ്റേഴ്സിന് പണിയാകുമോ?

ലെസ്‌കോവിച്ചിന്റെ കാര്യം ‘ഓക്കേ’ അല്ല; താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ പുറത്ത്