ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ എത്തിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. മുന്നേറ്റ താരങ്ങളായ ഡിമിട്രിയോസ് ഡയമന്റകോസും, ക്വാം പെപ്രയുമാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്.
മത്സരത്തിനിടയിൽ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം വിബിൻ മോഹൻ പരിക്കെറ്റിയിരുന്നു. പരികിനെ തുടർന്ന് താരം ആദ്യ പകുതിയുടെ 42 ആം മിനുട്ടിൽ സബ്സ്റ്റിറ്റ്യൂട്ടായി കളിക്കളം വിട്ടിരുന്നു. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ താരത്തിന്റെ പരിക്കിനെ ബന്ധപ്പെട്ടുള്ള വിവരങ്ങൾ നൽകിയിരിക്കുകയാണ്.
“വിബിന് അവന്റെ കണങ്കാലിനൊരു ചവിട്ട് കിട്ടിയിട്ടുണ്ട്. അവന്റെ കണങ്കാൽ അല്പം വളഞ്ഞു. അവൻ എക്സ്-റേ എടുക്കാൻ ആശുപത്രിയിലേക്കുള്ള വഴിയിലാണ്, കുഴപ്പമൊന്നുമില്ലെന്ന് പ്രതീക്ഷിക്കുന്നു. ഒടിവുകൾ ഇല്ലെന്ന് ഞങ്ങൾ കരുതുന്നു. അവൻ ഞങ്ങൾക്ക് വളരെ പ്രധാനമാണ്.” എന്നാണ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞിട്ടൂള്ളത്.
? Ivan Vukomanovic ?: Vibin got a kick on his ankle and his ankle twisted a bit. He's on the way to hospital to take X-ray, hopefully there's nothing wrong. We think that there's no fractures. He's very important for us.
— Aswathy (@RM_madridbabe) December 24, 2023
എന്തിരുന്നാലും താരത്തിന് പരിക്കെറ്റു കേട്ടപ്പോഴേക്കും ആരാധകരെല്ലാം ഒരു നിമിഷത്തെക്ക് പേടിച്ചു പോയിരുന്നു. കാരണം നിലവിൽ സ്‌ക്വാഡിൽ പ്രതിരോധ മധ്യനിര താരമായി കളിക്കാൻ വിബിൻ മാത്രം ലഭ്യമായുളളു. അതുകൊണ്ട് തന്നെ താരം പോയാൽ ബ്ലാസ്റ്റേഴ്‌സിനത് വലിയൊരു തിരച്ചടിയായിരിക്കും നൽകുക.