in ,

ഐഎസ്എൽ വിറപ്പിക്കുവാൻ കോംഗോ സൂപ്പർ താരം വരുന്നു..

ലിത്വാനിയൻ ക്ലബ്ബായ എഫ്കെ സുടുവയിൽ നിന്നുമാണ് താരം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നത്. വിവിധ രാജ്യങ്ങളിലെ പ്രമുഖ ടീമുകൾക് വേണ്ടി പന്ത് തട്ടിയ താരം കൂടിയാണ് കുലെ.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മോശകരമായ അവസ്ഥയിലൂടെയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് കടന്ന് പോവുന്നത്. സീസണിൽ ഇതുവരെ വെറും മൂന്ന് പോയിന്റാണ് നോർത്ത് ഈസ്റ്റിന് സ്വന്തമാക്കാൻ കഴിഞ്ഞത്.

ഇതിൽ നിന്നും കര കയറാനുള്ള എല്ലാ അടവും പയറ്റുകയാണ് നോർത്ത് ഈസ്റ്റ്‌. ഇതിന്റെ ഭാഗമായി പരിശീലകനെ മാറ്റുകയും പുതിയ താരങ്ങളെ ടീമിൽ കൊണ്ടുവരുകയും ചെയ്തു.

എന്നാൽ ഇപ്പോഴ് പുതിയൊരു വിദേശ താരത്തെ കൂടി സ്വന്തമാക്കിയിരിക്കുകയാണ് നോർത്ത് ഈസ്റ്റ്‌. കോംഗോ മുന്നേറ്റ താരം കുലെ എംബോംബോയെയാണ് നോർത്ത് ഈസ്റ്റ്‌ ടീമിലെത്തിച്ചത്.

ലിത്വാനിയൻ ക്ലബ്ബായ എഫ്കെ സുടുവയിൽ നിന്നുമാണ് താരം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നത്. വിവിധ രാജ്യങ്ങളിലെ പ്രമുഖ ടീമുകൾക് വേണ്ടി പന്ത് തട്ടിയ താരം കൂടിയാണ് കുലെ.

26 കാരൻ മൊത്തം 72 മത്സരങ്ങൾ നിന്നും 24 ഗോളുകൾ നേടിയിട്ടുണ്ട്. കോംഗോ ക്ലബ്ബായ വിറ്റ ക്ലബിലായിരുന്നു താരത്തിന്റെ യൂത്ത് കരിയർ.

സൈനിഗിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്‌. എന്തിരുന്നാലും താരത്തിന്റെ വരവോടെ സീസണിലേക്ക് തിരിച്ചുവരാമെന്ന പ്രതിക്ഷയിലാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ആരാധകർ.

നെയ്മർക്ക് പകരക്കാരനായി അവനെ ടീമിലെത്തിക്കണം; പിഎസ്ജി മാനേജ്‌മെന്റിന് മുന്നിൽ ആവശ്യവുമായി എംബാപ്പെ

ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യം!! മാർക്കറ്റ് വാല്യൂവിൽ സുവർണ നേട്ടവുമായി ഇന്ത്യൻ യുവ താരങ്ങൾ….