ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത വർഷത്തിനായുള്ള നീക്കങ്ങൾ മിക്ക ഐഎസ്എൽ ക്ലബ്ബുകളും ഇതോടകം തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങൾ ട്രാൻസ്ഫർ നീക്കങ്ങളെ ബന്ധപ്പെട്ട് പുറത്ത് വരുന്നത്.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജംഷഡ്പൂർ എഫ്സിയുടെ ഇന്ത്യൻ പ്രതിരോധ താരം ജിതേന്ദ്ര സിങിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ചെന്നൈൻ എഫ്സി. IFTWCയുടെ റിപ്പോർട്ട് പ്രകാരം താരം ചെന്നൈയുമായി എല്ലാ നിബന്ധനകളും അംഗീകരിച്ചു കഴിഞ്ഞു.
ചെന്നൈയുടെ പരിശീലക്കാനായി ഓവൻ കോയിലിന്റെ നേതൃത്വത്തിലാണ് ജിതേന്ദ്ര ചെന്നൈയിൽ എത്തുന്നത്. ഓവൻ കോയിൽ 2020-22 സീസണുകളിൽ ജംഷഡ്പൂരിന്റെ പരിശീലകനായപ്പോൾ, ഓവൻ കോയിലിന്റെ ഏറ്റവും പ്രീയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു ജിതേന്ദ്ര.
Chennaiyin FC are in advanced talks with Jitendra Singh.
— IFTWC – Indian Football (@IFTWC) April 10, 2024
– Jitu's contract with JFC is expiring this summer.
– Jitu had attracted interest from multiple clubs, but he has now agreed terms with Chennaiyin FC. #CFC #ISL #Transfers #IFTWC #IndianFootball pic.twitter.com/u5JP5Keo9U
നിലവിലെ സീസണിൽ താരം ജംഷഡ്പൂരിനായി പത്ത് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരത്തിനായി മറ്റ് രണ്ട് ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നെങ്കിലും താരം ചെന്നൈയുടെ ഓഫർ സ്വീകരിക്കുകയായിരുന്നു. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.