in ,

അഡ്രിയാൻ ലൂണ നാളെ കളിക്കാനിറങ്ങുമോ? പോസിറ്റീവ് അപ്ഡേറ്റ് നൽകി കോച്ച്

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ലീഗ് മത്സരങ്ങളിൽ അവസാന പോരാട്ടത്തിന് വേണ്ടി ഐ എസ് എൽ പോയിന്റ് ടേബിൾ അവസാന സ്ഥാനക്കാരായ ഹൈദരാബാദിനെതിരെ അവരുടെ സ്റ്റേഡിയത്തിൽ കളിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ലീഗ് മത്സരങ്ങളിൽ അവസാന പോരാട്ടത്തിന് വേണ്ടി ഐ എസ് എൽ പോയിന്റ് ടേബിൾ അവസാന സ്ഥാനക്കാരായ ഹൈദരാബാദിനെതിരെ അവരുടെ സ്റ്റേഡിയത്തിൽ കളിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.

വെള്ളിയാഴ്ച രാത്രി 7 : 30ന് നടക്കുന്ന മത്സരത്തിനു മുൻപായി നടന്ന പ്രസ് കോൺഫറൻസിൽ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച് സൂപ്പർതാരമായ ലൂണയുടെ തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചു.

“ലൂണയുടെ കാര്യത്തിൽ അവസാന പരിശീലനം കഴിഞ്ഞതിനു ശേഷം ഞങ്ങൾ തീരുമാനം എടുക്കും. മത്സരത്തിൽ ലൂണ അല്പം നിമിഷങ്ങൾ കളിക്കുവാൻ സാധ്യതയുള്ളതിനാൽ  ഞങ്ങളോടൊപ്പം ഹൈദരാബാദിലേക്ക് ലൂണ യാത്ര ചെയ്യും. ലൂണക്ക് മൂന്ന് യെല്ലോ കാർഡുകൾ ഉണ്ടെന്ന കാര്യം കൂടി നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട്. ” – ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ തുടർച്ചയായ മൂന്നാമത്തെ സീസണിലും പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയ ഇവാൻ വുകമനോവിച്ചിന്റെ സംഘം മികച്ച ഫോം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ്. ഈ വർഷം കളിച്ച മത്സരങ്ങളിൽ ഒന്നിലൊഴികെ ബാക്കി എല്ലാ മത്സരങ്ങളിലും വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.

യുവ താരം തന്റെ പഴയ പരിശീലകനൊപ്പം വീണ്ടും ഒന്നിക്കുന്നു🔥; കിടിലൻ നീക്കവുമായി ക്ലബ്‌ മാനേജ്‍മെന്റ്…

നാളെ കളിച്ചാൽ ലൂണക്ക് പ്ലേ ഓഫ് നഷ്ടമാവാൻ സാധ്യത ഉണ്ട് എന്ന് ആശാൻ