കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരമാണ് ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണ എന്ന അവരുടെ സ്വന്തം മജീഷ്യൻ.ആരാധകർക്കു ബ്ലാസ്റ്റേഴ്സിനും എന്നും പ്രിയപ്പെട്ട താരമാണ് ലൂണ.
പരിക്ക് പറ്റി താരത്തെ സീസണിന്റെ ഒരു പ്രധാന ഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായത് അതോടെ ടീമിനും ഐഎസ്എൽ സീസണിൽ അത് തിരിച്ചടികൾ സമ്മാനിച്ചു.
ഹൈദരാബാദിനെതിരെ കുറച്ച് സമയം ലൂണ കളിക്കാനുള്ള സാധ്യത ഉണ്ട് എന്നും എന്നാൽ അവിടെ ഒരു യെല്ലോ കാർഡ് റിസ്ക് ഉണ്ട് എന്നും വുക്മനോവിച്ച് അറിയിച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ലൂണ നാളെ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചാൽ അത് ടീമിന്റെ പ്ലേ ഓഫ് മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാവുമോ എന്നും ആശാൻ ആശങ്ക പങ്ക് വെച്ചിട്ടുണ്ട്.
അഡ്രിയാൻ ലൂണ ഈ സീസണിൽ 3 യെല്ലോ കാർഡുകൾ വഴങ്ങിയിട്ടുണ്ട്.അതായത് വരുന്ന ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കുകയും യെല്ലോ കാർഡ് വഴങ്ങുകയും ചെയ്താൽ അത് ബ്ലാസ്റ്റേഴ്സിന് പണിയാകും.പ്ലേ ഓഫ് മത്സരത്തിൽ ലൂണ പുറത്തിരിക്കേണ്ടി വന്നേക്കും.ഈ റിസ്ക്കിനെയാണ് ആശാൻ പറയുന്നത്.