ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺന്റെ തുടക്കം അതി ഗംഭീരമായിട്ടായിരുന്നു നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് സീസൺ തുടക്കം കുറിച്ചത്. ആദ്യ അഞ്ച് മത്സരങ്ങളിളെല്ലാം ജയിച്ച് എതിരാളികളുടെ പേടി സ്വപ്‍നമായി മാറിയിരുന്നു മോഹൻ ബഗാൻ.
എന്നാൽ പിന്നീട് നടന്ന അഞ്ച് മത്സരങ്ങളിൽ മോഹൻ ബഗാൻ അത്രയധികം ശുഭക്കരമല്ലായിരുന്നു. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും മോഹൻ ബഗാൻ തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ഇതോടെ ഒരു കൂട്ടം മോഹൻ ബഗാൻ ആരാധകർ, ബഗാന്റെ പരിശീലകനായ ജുവാൻ ഫെറാൻഡോയെ എതിർത്ത് രംഗത്ത് വന്നിരുന്നു.
ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് പരിശീലകൻ ജുവാൻ ഫെറാൻഡോയെ പുറത്താക്കാൻ പോവുകയാണെന്നാണ്. നിലവിൽ ക്ലബ് മറ്റൊരു മികച്ച പരിശീലകനെ കൊണ്ടുവരാനായിയുള്ള ഞെട്ടോട്ടത്തിലാണ്.
?Mohun Bagan is busy finding other coaches to replace Juan Ferrando and soon we will see an official announcement from Mohun Bagan. paid for Armando Sadiku was huge.#footballexclusive #JoyMohunBagan #MohunBagan #MBAC1889 pic.twitter.com/GLdJwb0wYv
— football exclusive (@footballexclus) January 2, 2024
എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങൾ മോഹൻ ബഗാൻ ഉടൻ തന്നെ പുറത്തെറെക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. അതോടൊപ്പം കഴിഞ്ഞ ദിവസങ്ങിൽ വന്ന റിപ്പോർട്ടുകളിൽ പരിശീലകൻ ഈ സീസൺ മൊത്തം മോഹൻ ബഗാനെ പരിശീലിപ്പിക്കുമെന്നായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ ലഭിച്ചിരിക്കുന്ന റിപ്പോർട്ട് എത്രത്തോളം ശരിയാണ് എന്നതിൽ വ്യക്തതയില്ല.