നിലവിൽ ഒട്ടുമിക്ക ഐഎസ്എൽ ക്ലബ്ബും ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനായുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഇതിനോട് ബന്ധപ്പെട്ട് മിക്ക ടീമുകളും ഒട്ടനവധി താരങ്ങളുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തിയിട്ടുണ്ട്.
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ വമ്പന്മാരായ ചെന്നൈന് എഫ്സിയുടെ ക്ലബ് മാനേജ്‍മെന്റ് തകർപ്പൻ നീക്കത്തിനൊരുങ്ങുകയാണ്. പ്രശസ്ത മാധ്യമ പ്രവർത്തക്കനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട് പ്രകാരം ചെന്നൈ ആറ് ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാനൊരുങ്ങുകയാണ്.
I can't give you names at the moment but Chennaiyin are close to signing six domestic players. https://t.co/aEhdi5o6bI
— Marcus Mergulhao (@MarcusMergulhao) April 4, 2024
പക്ഷെ ആ ആറ് താരങ്ങൾ ആരൊക്കെയാണെന്ന് മാർക്കസ് പറഞ്ഞിട്ടില്ല. എന്നാൽ ഈ ആറ് പേരിലും ഒരാൾ പോലും നാഷണൽ ടീമിന് വേണ്ടി കളക്കുന്ന താരമല്ലാന്ന് മാർക്കസ് വ്യക്തമാക്കിയിട്ടുണ്ട്.
എന്തിരുന്നാലും ചെന്നൈയുടെ ഈ ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഈ നീക്കങ്ങളെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.