ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോ ഓരോ ദിവസവും കടന്നു പോകുമ്പോൾ ഒട്ടേറെ ത്രസിപ്പിക്കുന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അത്തരമൊരു ട്രാൻസ്ഫർ അഭ്യൂഹംമാണ് നിലവിൽ രംഗത്ത് വന്നിരിക്കുന്നത്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ വമ്പന്മാരായ ബംഗളുരു എഫ്സി ഒരു തകർപ്പൻ നീകത്തിനൊരുങ്ങുക്കയാണ്. ഇപ്പോൾ ബംഗളുരുവിന്റെ മുന്നേറ്റ നിരയിൽ കളിക്കുന്ന ഇംഗ്ലീഷ് മുന്നേറ്റ താരം കർട്ടിസ് മെയിനെ വിൽക്കാനൊരുങ്ങുക്കയാണ് ബംഗളുരു.
പകരം ബംഗളുരു ലക്ഷ്യംവെക്കുന്നത് ഐ-ലീഗ് ക്ലബ്ബായ ഇന്റർ കാശിയുടെ സ്പാനിഷ് മുന്നേറ്റ താരമായ മരിയോ ബാർകോയെയാണ്. താരം ഈ സീസണിൽ ഇന്റർ കാശിക്ക് വേണ്ടി ഒമ്പത് മത്സരങ്ങൾ നിന്ന് മൂന്ന് ഗോളും ഏഴ് അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
According to @ansonjaison_3, Bengaluru FC in talks to sign Mario Barco from Inter Kashi. That explains why Inter Kashi signed Gianni Dos Santos. Looks like Curtis Main is leaving then!#IndianFootball pic.twitter.com/JjWibKRdrq
— ISL & I-League Transfer News (@indiantransfer) January 3, 2024
എന്തിരുന്നാലും താരം നിലവിൽ മികച്ച ഫോർമിലാണുള്ളത്. അതുകൊണ്ട് തന്നെ ബംഗളുരു താരത്തെ സ്വന്തമാക്കാൻ സാധ്യതകൾ ഏറെയാണ്. ഇതിനെ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.