in ,

ആശാന്റെ നാട്ടിൽ നിന്നും ഐ എസ് എലിൽ പുതിയ താരം

ഗോകുലം കേരളയിൽ കളിച്ചിരുന്ന സ്‌പാനിഷ്‌ മധ്യനിര താരമായ നിലി പെർഡോമോ ക്ലബ് വിട്ട ഒഴിവിലേക്കാണ് സെർബിയൻ താരത്തെ എത്തിച്ചിരിക്കുന്നത്. സീസണിന്റെ പകുതി വരെ കളിച്ച നിലി സ്വകാര്യ പ്രശ്‌നങ്ങൾ കാരണമാണ് ക്ലബ് വിട്ടത്.

ജനുവരി ട്രാൻസ്ഫർ വിൻഡോ തുറന്നതിൽ പിന്നെ ക്ലബ്ബുകൾ മികച്ച താരങ്ങളെ ടീമിൽ എത്തിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് കേരളത്തിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നായ ഗോകുലം എഫ്സി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാന്റെ നാട്ടിൽ നിന്നും ഒരു കിടിലൻ താരത്തെ സ്വന്തമാക്കി.

സെർബിയൻ മധ്യനിര താരമായ നിക്കോളോ സ്റ്റോയ്‌നോവിച്ചിനെയാണ് ഗോകുലം കേരള തങ്ങളുടെ തട്ടകത്തിൽ എത്തിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇരുപത്തിയെട്ടുകാരനായ താരം നിലവിൽ ഐ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കൊൽക്കത്ത ക്ലബായ മൊഹമ്മദന്സിന്റെ നായകനായിരുന്നു. 2021ൽ മൊഹമ്മദന്സിനെ ഡ്യൂറൻഡ് കപ്പ് ഫൈനലിലേക്ക് നയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഗോകുലം കേരളയിൽ കളിച്ചിരുന്ന സ്‌പാനിഷ്‌ മധ്യനിര താരമായ നിലി പെർഡോമോ ക്ലബ് വിട്ട ഒഴിവിലേക്കാണ് സെർബിയൻ താരത്തെ എത്തിച്ചിരിക്കുന്നത്. സീസണിന്റെ പകുതി വരെ കളിച്ച നിലി സ്വകാര്യ പ്രശ്‌നങ്ങൾ കാരണമാണ് ക്ലബ് വിട്ടത്.

സൂപ്പർ താരം ക്ലബ്‌ വിടുന്നു🫤; പകരം കൊണ്ടുവരുന്നത് തകർപ്പൻ സ്പാനിഷ് മുന്നേറ്റ താരത്തെ … കിടിലൻ നീക്കവുമായി ഐഎസ്എൽ ക്ലബ്‌…

ഉറപ്പിച്ചു ലൂണയുടെ പകരക്കാരനായി വസ്കസ് ബ്ലാസ്റ്റേഴ്‌സിലേക്ക് വരില്ല