ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺന്റെ ഇടവേള സമയത്ത് നടക്കാനിരിക്കുന്ന സൂപ്പർ കപ്പിനെ ബന്ധപ്പെട്ട് ഏറ്റവും പുതിയ അപ്ഡേറ്റുകൾ പുറത്ത് വരുകയാണ്. ആരാധകർ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന കാര്യമായിരുന്നു മത്സരങ്ങൾ എങ്ങനെ കാണാമെന്നത്.
ഇപ്പോളിത അതിനെ തുടർന്ന് ഔദ്യോഗിക റിപ്പോർട്ട് വന്നിരിക്കുകയാണ്. എല്ലാ സൂപ്പർ കപ്പ് മത്സരങ്ങളുംഇനി മുതൽ ജിയോ സിനിമ വഴിയായിരിക്കും ഓൺലൈനിൽ തത്സമയം സംപ്രേഷണം ചെയ്യുക. മത്സരങ്ങൾയെല്ലാം ആരാധകർക്ക് ഫ്രീയായി കാണാം.
? | OFFICIAL ✅ : JioCinema to broadcast the Kalinga Super Cup 2024 matches from January 8-28 #IndianFootball pic.twitter.com/78IEWUcAUX
— 90ndstoppage (@90ndstoppage) January 3, 2024
എന്നാൽ ടിവി ടെൽകാസ്റ്റിംഗ് ഏത് ചാനൽ വഴിയായിരിക്കുമെന്നതിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കഴിഞ്ഞ സീസണിലെ സൂപ്പർ കപ്പ് മത്സരങ്ങൾ സോണി സ്പോർട്സ് വഴിയായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. അതോടൊപ്പം വരാൻ പോവുന്ന സൂപ്പർ കപ്പിന്റെ ഔദ്യോഗിക ലോഗോയും പുറത്തിറക്കിയിരിക്കുകയാണ്.
? | Logo of ‘Kalinga Super Cup 2024’ #IndianFootball pic.twitter.com/dRavmjlGEP
— 90ndstoppage (@90ndstoppage) January 3, 2024
ജനുവരി ഒമ്പതിന് ഈസ്റ്റ് ബംഗാൾ ഹൈദരാബാദ് മത്സരത്തൊടെയാണ് സൂപ്പർ കപ്പിന് തുടക്കം കുറിക്കുക. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ കപ്പിലെ ആദ്യ മത്സരം ജനുവരി പത്തിന് ഷിലോങ്ങ് ലാജോങിനെതിരെയാണ്. ഈ മത്സരം ഉച്ചക്ക് 2 മണിക്കാണ് നടക്കുക.