in , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

പരിശീലകൻ രാജിവെച്ചു; പകരം കൊണ്ടുവന്നത് ഐഎസ്എൽ ചരിത്രത്തിലെ മികച്ച ആശാനെ… അടിപൊളി നീക്കവുമായി മോഹൻ ബഗാൻ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺന്റെ തുടക്കം അതി ഗംഭീരമായിട്ടായിരുന്നു നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് സീസൺ തുടക്കം കുറിച്ചത്. ആദ്യ അഞ്ച് മത്സരങ്ങളിളെല്ലാം ജയിച്ച് എതിരാളികളുടെ പേടി സ്വപ്‍നമായി മാറിയിരുന്നു മോഹൻ ബഗാൻ.

എന്നാൽ പിന്നീട് നടന്ന അഞ്ച് മത്സരങ്ങളിൽ മോഹൻ ബഗാൻ അത്രയധികം ശുഭക്കരമല്ലായിരുന്നു. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും മോഹൻ ബഗാൻ തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ഇതോടെ മോഹൻ ബഗാന്റെ നിലവിലെ പരിശീലകനായ ജുവാൻ ഫെറാൻഡോ പരിശീലക സ്ഥാനം രാജിവെച്ചിരിക്കുകയാണ്.

ക്ലബ്‌ തന്നെയാണ് ഈ കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പരിശീലകന്റെ മോഹൻ ബഗാനുമായുള്ള രണ്ട് വർഷത്തെ ബന്ധമാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ജുവാൻ ഫെറാൻഡോക്ക് ടീമിനെ ചാമ്പ്യൻസാക്കാൻ സാധിച്ചിരുന്നു.

നിലവിൽ മോഹൻ ബഗാൻ ജുവാൻ ഫെറാൻഡോക്ക് പകരമായി തങ്ങളുടെ പഴയ ആശാനായ അന്റോണിയോ ലോപ്പസ് ഹബാസിനെ പുതിയ പരിശീലക്കനായി നിയമിച്ചിരിക്കുകയാണ്. ഹബാസ് ഇതിന് മുൻപ് 2014 മുതൽ 2016 സീസണുകളിലും 2019-20, 2020-21 സീസണുകളിലാണ് മോഹൻ ബഗാനെ പരിശിലിപ്പിച്ചിട്ടുള്ളത്.

ഇതിന് മുൻപ് പരിശീലകൻ മോഹൻ ബഗാനൊപ്പം രണ്ട് ഐഎസ്എൽ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഐഎസ്എൽ കണ്ടിതിൽ വെച്ചുള്ള ഏറ്റവും മികച്ച പരിശീലകനാണ് ഹബാസ്. എന്തിരുന്നാലും ഹബാസിന്റെ വരവോടെ എല്ലാ മോഹൻ ബഗാൻ ആരാധകരും വളരെയധികം പ്രതിക്ഷയിലാണുള്ളത്.

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം പഞ്ചാബിലേക്ക്…

സൂപ്പർ കപ്പ് ഓൺലൈനിൽ ഫ്രീയായി കാണാം🙌; മത്സരങ്ങൾ സംപ്രേഷണം ചെയ്യുക പുതിയ പ്ലാറ്റ് ഫോം വഴി.. ഏറ്റവും പുതിയ അപ്ഡേറ്റുകളിതാ…