in

ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കിടിലൻ മലയാളി താരത്തെ സ്വന്തമാക്കാൻ എതിരാളികളുടെ ശ്രമം…

നിലവിൽ അടുത്ത സീസൺ മുന്നോടിയായി എല്ലാ ഐഎസ്എൽ ക്ലബ്ബുകളും മികച്ച താരങ്ങളെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്രയധികം സന്തോഷക്കരമായ വാർത്തയല്ല. IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം മലയാളി താരം രാഹുൽ കെപി ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കാം.

താരത്തെ നിലവിൽ സ്വന്തമാക്കാനായി ചെന്നൈ എഫ്സി, ബംഗളുരു എഫ്സി ക്ലബ്ബുകൾ ശ്രമിക്കുന്നുണ്ട്. ഈ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

കഴിഞ്ഞ സീസണിൽ രാഹുലിന് അത്രയധികം മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിരുന്നില്ല. ആരാധകരിൽ ഇത് വലിയൊരു ചർച്ചക്കും വഴി വെച്ചിരുന്നു. എന്നിരുന്നാൽ പോലും ബ്ലാസ്റ്റേഴ്‌സ് രാഹുലിനെ വിട്ടു കളയില്ലായെന്ന പ്രതിക്ഷയിലാണ് ഒരു കൂട്ടം ആരാധകരുള്ളത്.

രാഹുൽ കെപിയെ തൂക്കാൻ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ മത്സരിക്കുന്നു..

കരാർ പുതുക്കുന്നില്ലേൽ സൂപ്പർ താരത്തിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ്, എതിരാളികൾ രംഗത്തുണ്ട്🔥