ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഓഫ് പോലും കാണാതെ ടോപ് സിക്സിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കിരീട പ്രതീക്ഷയോടെ കളിക്കാൻ വന്ന സൂപ്പർ കപ്പിലും ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ടു പുറത്തായി.
സൂപ്പർ കപ്പ് ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി തുടങ്ങിയെങ്കിലും രണ്ടാമത്തെ മത്സരത്തിൽ മോഹൻ ബഗാന്റെ യുവ താരനിരയെ പരാജയപ്പെടുത്തുവാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട തകർപ്പൻ സൈനിങ്ങിനെ തൂക്കാൻ അവർ വന്നു??
മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രകടനത്തിൽഅതൃപ്തി പ്രകടിപ്പിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഡേവിഡ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരതാരമായ ജീസസ് ജിമിനസിന്റെ മോശം ഫിനിഷിങ് കഴിവിനെയും വിമർശിച്ചു.
Also Read – ബ്ലാസ്റ്റേഴ്സ് പ്രധാന സൂപ്പർതാരത്തിനെ ഒഴിവാക്കുന്നോ? വിദേശതാരം പറയുന്നതിങ്ങനെ..
ഗോൾപോസ്റ്റിനു ഒരു മീറ്റർ അകലത്തിൽ ഒരു പ്രൊഫഷണൽ ഫുട്ബോൾ താരം അവസരങ്ങൾ നഷ്ടമാകുന്നത് ഒരിക്കലും അംഗീകരിക്കാവുന്ന കാര്യമല്ല എന്നാണ് മത്സരശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞത്. അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുമ്പോൾ നിരവധി പൊസിഷനുകളിലാണ് ടീമിനെ മെച്ചപ്പെടുത്തുവാനായി ഡേവിഡിന് ജോലിയുള്ളത്.
Also Read – ഈയൊരു സൈനിങ് ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കും!! പക്ഷെ മാനേജ്മെന്റിനു മാത്രം വേണ്ടാ..