ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
മുംബൈ സിറ്റിയുടെ ഇന്ത്യൻ സൂപ്പർ താരമായ ബിപിൻ സിങ്ങിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നവെന്ന്നേരത്തെ മുതൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുംബൈ സിറ്റിയുമായി കരാർ അവസാനിക്കുന്ന താരം ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്യാൻ ഒരുങ്ങുന്നു എന്ന ട്രാൻസ്ഫർ റിപ്പോർട്ട് മാർക്കസ് നിഷേധിച്ചിരുന്നു.
മുപ്പതുകാരനായ വിങ്ങർ പൊസിഷനിൽ കളിക്കുന്ന താരത്തിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ട്രാൻസ്ഫർ ചലനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ നിലവിലെ ട്രാൻസ്ഫർ റിപ്പോർട്ടുകൾ പരിശോധിക്കുകയാണെങ്കിൽ മറ്റു ടീമുകളും താരത്തിനായി രംഗത്തുണ്ട്.
Also Read – സീസൺ കഴിഞ്ഞപ്പോൾ സെവൻസിൽ ബൂട്ട് കെട്ടി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരങ്ങൾ??
മുംബൈ സിറ്റി എഫ്സിയുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആകുന്ന സ്വന്തമാക്കുവാൻ കൊൽക്കത്തയിൽ നിന്നുമുള്ള ഈസ്റ്റ് ബംഗാൾ മുന്നിൽ തന്നെയുണ്ടെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ. അതേസമയം ട്രാൻസ്ഫർ മാർക്കറ്റിൽ ഇന്ത്യൻ സൈനിങ്ങുകൾക്കായുള്ള ബ്ലാസ്റ്റേഴ്‌സ് തിരച്ചിൽ തുടരുകയാണ്.
Also Read – എതിരാളികളുടെ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? ലേറ്റസ്റ്റ് അപ്ഡേറ്റ് ഇതാ..