ഇന്ത്യൻ സൂപ്പർ ലീഗിന്റെ പന്ത്രണ്ടാമത്തെ സീസണിനു മുൻപായി ടീമിനെ അഴിച്ചു പണിയാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി ട്രാൻസ്ഫർ കൈമാറ്റങ്ങളാണ് നടത്താൻ പോകുന്നത്.
ഈ സീസണിൽ മോശം പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്ലേഓഫ് പോലും കാണാതെയാണ് പുറത്തായത്. അടുത്ത സീസണിന് മുൻപായി പുതിയ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ട്.
ഈ സീസൺ കഴിഞ്ഞതോടെ കരാർ അവസാനിച്ച മുംബൈ സിറ്റി എഫ് സി യുടെ വിങ്ങർ ബിപിൻ സിങ്ങിനെ സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ രംഗത്തെത്തിയിരുന്നു. അടുത്ത സീസണിനു മുൻപായി താരത്തിനെ സ്വന്തമാക്കുന്നതിൽ നേരത്തെ മുതൽ ബ്ലാസ്റ്റേഴ്സ് താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.
Also Read – ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിന്റെ സൈനിങ് തൂക്കാൻ അവർ വരുന്നു??തയ്യാറായി ബ്ലാസ്റ്റേഴ്‌സ്..
മുംബൈ സിറ്റി താരമായ ബിപിൻ സിംഗ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലേക്കാണെന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ ശക്തമായി പുറത്തുവന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ബിപിൻ സിങ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു ട്രാൻസ്ഫർ അപ്ഡേറ്റ് ലഭിച്ചില്ലെന്ന് വ്യക്തമാക്കുകയാണ് മാർക്കസ് മെർഗുൽഹോ.
Also Read – ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിനായി എതിരാളികൾ വീണ്ടും വരുമോ?ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കുന്നു..
ബിപിൻ സിങ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ എത്തുമെന്ന വാർത്തകളും നിലവിൽ മാർക്കസ് നിഷേധിച്ചിട്ടുണ്ട്. അതേസമയം അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ താരങ്ങൾക്കായുള്ള ട്രാൻസ്ഫർ നീക്കങ്ങൾ തുടരും.
Also Read – സീസൺ കഴിഞ്ഞപ്പോൾ സെവൻസിൽ ബൂട്ട് കെട്ടി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരങ്ങൾ??