Indian Super League

ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിനായി എതിരാളികൾ വീണ്ടും വരുമോ?ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ അവസാനിച്ചതിനുശേഷം അടുത്ത ഐ എസ് എൽ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സൂപ്പർതാരത്തിനെ വിൽക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ട്രാൻസ്ഫർ നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. വിദേശ സൈനിംഗ് ഉൾപ്പെടെയുള്ളവയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും ചില താരങ്ങൾ പുറത്തേക്ക് പോകുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ വരുന്നുണ്ട്. കഴിഞ്ഞ സീസണുകളിലെ ട്രാൻസ്ഫർ വിൻഡോകളിൽ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാൻ ശ്രമിച്ച താരത്തിനെ ഇത്തവണയും വില്പനക്ക് വെച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഇന്ത്യൻ ഡിഫൻഡർ ഹോർമിപാമിനെയാണ് വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ്  തയ്യാറായി നിൽക്കുന്നത്. നിലവിൽ ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം മുൻപ് ഹോർമിയെ സ്വന്തമാക്കാൻ ശ്രമങ്ങൾ തുടർച്ചയായി നടത്തിയിരുന്ന മോഹൻ ബഗാൻ താരത്തിനായി ഇത്തവണയും മുന്നോട്ടു വരുമോ എന്ന് കണ്ടറിയണം. ഹോർമിയെ വിട്ടുനൽകുവാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഉയർന്ന ട്രാൻസ്ഫർ ഫീയാണ് ആവശ്യപ്പെടുന്നത്.

Also Read –  ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിന്റെ സൈനിങ് തൂക്കാൻ അവർ വരുന്നു??തയ്യാറായി ബ്ലാസ്റ്റേഴ്‌സ്..