CricketIndian Premier LeagueSports

ആഗ്രഹിച്ച വാർത്ത: CSK- യിൽ രണ്ട് കസേരകൾ തെറിക്കുന്നു; അടുത്ത സീസൺ ലക്ഷ്യമാക്കി വൻ അഴിച്ച് പണികൾ

അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന്റെ (Csk) ഈ സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. ടൂർണമെന്റിലെ ഏറ്റവും നിർണായകമായ ചില മത്സരങ്ങൾ കൈവിട്ടതും വളരെ എളുപ്പത്തിൽ ജയിക്കാമായിരുന്ന കളികളിൽ വരുത്തിയ വലിയ പിഴവുകളുമാണ് സിഎസ്കെയുടെ പ്ലേ ഓഫ് സാധ്യതകളെ പൂർണ്ണമായും ഇല്ലാതാക്കിയത്.

തോൽവികളോടെ ആരാധകർ നിരാശയിലായ പശ്ചാത്തലത്തിൽ ടീമിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു എന്ന തരത്തിലുള്ള പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായതോടെ വരും സീസണിലേക്ക് വേണ്ടി മാനേജ്‌മെന്റ് വലിയ അഴിച്ചുപണികൾക്ക് തയ്യാറെടുക്കുകയാണ്. തോൽവികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിന്റെ നേതൃനിരയിൽ തന്നെ മാറ്റങ്ങൾ വരുത്താനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്.

പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ കസേര തെറിക്കുന്നു

ചെന്നൈ ടീമിനെ വർഷങ്ങളായി വിജയങ്ങളിലേക്ക് നയിച്ച മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ സ്ഥാനം തെറിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്നത്.

ഈ സീസണിൽ ടീം എടുത്ത പല മോശം തീരുമാനങ്ങൾക്കെതിരെയും നേരത്തെ തന്നെ ഫ്ലെമിങ്ങിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

പരീക്ഷണങ്ങൾ പാളിയതും കളിക്കാരുടെ ഫോമില്ലായ്മ പരിഹരിക്കാൻ കൃത്യമായ തന്ത്രങ്ങൾ മെനയാൻ സാധിക്കാതെ പോയതുമാണ് അദ്ദേഹത്തിന് വിനയായത്.

ടീമിന്റെ വിജയ പാരമ്പര്യത്തിന് മങ്ങലേറ്റ സാഹചര്യത്തിൽ അടുത്ത്സ് സീസണിൽ പുതിയൊരു പരിശീലകനെ കൊണ്ടുവന്ന് ടീമിനെ പുതിയ ശൈലിയിലേക്ക് മാറ്റാനാണ് ചെന്നൈ സൂപ്പർ കിങ്സ് ആഗ്രഹിക്കുന്നത്.

ഋതുരാജ് ഗെയ്ക്‌വാദിന് നായകസ്ഥാനം നഷ്ടമായേക്കും

Csk

പരിശീലകനെ കൂടാതെ നിലവിലെ നായകൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ നായക സ്ഥാനവും ഈ സീസണോടെ തെറിച്ചേക്കുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ സീസണിൽ ബാറ്റിങ്ങിൽ മികച്ച ഫോം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

മോശം പ്രകടനത്തിന് പുറമെ മൈതാനത്ത് കളി നിയന്ത്രിക്കുന്നതിൽ ഋതുരാജ് കാണിച്ച പക്വതക്കുറവിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

നിർണായക നിമിഷങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ പോയതും ബൗളർമാരെ ഉപയോഗിക്കുന്നതിൽ വരുത്തിയ പിഴവുകളും നായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുന്നു.

ഋതുരാജ് ഗെയ്ക്‌വാദിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയാണെങ്കിൽ പകരം മലയാളി താരം സഞ്ജു സാംസൺ ആയിരിക്കും അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുക .

ഇത് യാഥാർത്ഥ്യമായാൽ അടുത്ത സീസണിൽ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ സഞ്ജു സാംസൺ ടീമിനെ നയിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.

ALSO READ: 3 താരങ്ങൾ CSK- യിൽ നിന്ന് പുറത്തേക്ക്: പൊളിച്ചെഴുത്ത് ലക്ഷ്യമിട്ട് മാനേജ്‌മെന്റ്

English Summary : Major changes are expected in Csk after a disappointing season. Reports suggest that head coach Stephen Fleming and captain Ruturaj Gaikwad might lose their positions, with Sanju Samson emerging as the top candidate to lead Csk in the next season.