ഋതുരാജ് നേരത്തെയും ധോണിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരുന്നില്ല. ഫോളോ ചെയ്തുവെങ്കിലും മാത്രമേ അൺഫോളോ ചെയ്യാനും സാധിക്കുകയുള്ളു.
ഋതുരാജ് ബൗളർമാരെ ഉപയോഗിക്കുന്ന രീതിയിലും ഫീൽഡ് സെറ്റപ്പിലും ആരാധകർക്ക് വിയോജിപ്പുണ്ട്. അതിനാൽ പരിക്ക് മാറി അദ്ദേഹം അടുത്ത സീസണിൽ തിരിച്ചെത്തിയാൽ നായക സ്ഥാനം നൽകേണ്ടതില്ല എന്ന അഭിപ്രായം ആരാധകർ ഉയർത്തുന്നത്.
ഋതുവിന് പകരം നായകനെ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന് പകരം ഒരു ബാറ്ററെ സിഎസ്കെ തീരുമാനിച്ചിട്ടില്ല. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് മുംബൈയുടെ വണ്ടർ കിഡ് ഋതുരാജിന് പകരം സിഎസ്കെയിലെത്തുമെന്നാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18ആം സീസണിൽ ഇതുവരെ ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ചൊരു ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതോടകം ടീം അഞ്ചിൽ നാല് മത്സരങ്ങളും തോറ്റ് കഴിഞ്ഞു. ചൊവ്വാഴ്ച നടന്ന പഞ്ചാബുമായുള്ള മത്സരം 18 റൺസിനാണ് CSK തോറ്റത്. CSK യുടെ
പിച്ചിൽ പേസിന് പിന്തുണയുണ്ടെന്ന് മനസിലാക്കിയ അയ്യർ യുസ്‌വേന്ദ്ര ചഹലിന് പോലും കൂടുതൽ ഓവറുകൾ കൊടുത്തിരുന്നില്ല. മറുഭാഗത്ത് ഋതുരാജ് ആവട്ടെ പിച്ച് ഏതായാലും തന്റെ സ്ഥിരം ബൗളർമാരെ ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു.
ചെന്നൈയുടെ നിലവിലെ പ്രധാന പ്രശ്‌നം ബാറ്റിംഗ് തന്നെയാണ്. ടി20യിൽ ഏറെ പ്രധാനപ്പെട്ട പവർ പ്ലേയിൽ പോലും മികച്ച റൺസ് കണ്ടെത്താൻ സിഎസ്കെയ്ക്ക് സാധിക്കുന്നില്ല.
ആദ്യ റൗണ്ടുകൾ പിന്നിടുമ്പോൾ തന്നെ പല നായകന്മാരുടെയും കസേരയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. ഇനിയും ടീം മികച്ച പ്രകടനം നടത്തിയില്ല എങ്കിൽ നായകസ്ഥാനം തെറിക്കാൻ സാധ്യതയുള്ള നാല് നായകന്മാർ ആരൊക്കെയാണെന്ന് നോക്കാം..