ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന അടുത്ത സീസണിനു വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വരുന്ന ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിന്നും ചില താരങ്ങൾ പുറത്തേക്ക് പോയേക്കുമെന്ന് ട്രാൻസ്ഫർ റിപ്പോർട്ടുകൾ ശക്തമായി പുറത്തുവരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലും ഈ ഒരു മാറ്റം കാണാനാവും.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഇന്ത്യൻ ഡിഫൻഡർ ഹോർമിപാമിനെ വിൽക്കാൻ തയ്യാറായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ ഫ്രീയായി ആവശ്യപ്പെടുന്നത് വമ്പൻ തുകയാണ്.
Also Read – ഫോറിൻ സൈനിങ് ഉൾപ്പടെ രണ്ട് തകർപ്പൻ സൈനിങ്സ് തൂക്കി കേരള ബ്ലാസ്റ്റേഴ്‌സ്??
നേരത്തെ കഴിഞ്ഞ സീസണുകളിലെ ട്രാൻസ്ഫർ വിൻഡോകളിൽ മോഹൻ ബഗാൻ ഉൾപ്പടെ ക്ലബ്ബുകൾ നീക്കങ്ങൾ നടത്തിയിരുന്നു. ഹോർമിപാമിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറായതോടെ നോട്ടമിട്ട് രംഗത്ത് വന്നിരിക്കുന്നത് ഈസ്റ്റ് ബംഗാളാണ്. ഹോർമിപാമിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചു ഈസ്റ്റ് ബംഗാൾ മുന്നോട്ടു വന്നിട്ടുണ്ട്.
Also Read – സൂപ്പർതാരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് കടുത്ത തീരുമാനങ്ങളെടുക്കുന്നു..