FootballIndian Super LeagueKBFCSportsTransfer News

ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കാനൊരുങ്ങി 2 യുവതാരങ്ങൾ

ഐഎസ്എൽ സീസൺ അവസാനത്തിലേക്ക് നീങ്ങുമ്പോഴേക്കും അടുത്ത വർഷത്തേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) സജീവമാക്കുകയാണ്.

ടീമിലെ പ്രധാന താരങ്ങളുടെ കരാർ കാലാവധി തീരാനിരിക്കുന്നത് മുൻനിർത്തി പുതിയ കരാർ ചർച്ചകൾക്ക് ക്ലബ് മാനേജ്‌മെന്റ് തുടക്കം കുറിച്ചു കഴിഞ്ഞിരിക്കുകയാണ്.

ആഭ്യന്തര താരങ്ങളും വിദേശ താരങ്ങളും ഉൾപ്പെടെ നിരവധി കളിക്കാരുടെ നിലവിലെ കരാർ മെയ് 31 ന് അവസാനിക്കുകയാണ്.ഇതിനു മുൻപായി ടീമിലെ കരുത്തുറ്റ താരങ്ങളെ നിലനിർത്താനാണ് ക്ലബ് അധികൃതരുടെ പ്രാഥമിക നീക്കം.ഇതിന്റെ ഭാഗമായി ടീമിലെ പ്രധാനികളായ പല താരങ്ങളുമായി ക്ലബ് അധികൃതർ സംസാരിച്ചു കഴിഞ്ഞു.

ലക്ഷ്യം അടുത്ത സീസൺ

Kerala Blasters
shaheef in Kerala Blasters

ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയാകുമ്പോൾ ടീമിലെ പ്രധാന മലയാളി സാന്നിധ്യമായ ഗോൾ കീപ്പർ സച്ചിൻ സുരേഷും പ്രതിരോധ നിരയിലെ യുവതാരം മുഹമ്മദ് ഷഹീഫും പുതിയ കരാർ ചർച്ചകളോട് അനുകൂലമായാണ് പ്രതികരിച്ചതായാണ് ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അതിനാൽ ഇരുവരും അടുത്ത സീസണിലും മഞ്ഞക്കുപ്പായത്തിൽ തുടരുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.മെയ് 31 ഉള്ളിൽ തന്നെ കരാർ നടപടികൾ പൂർത്തിയാക്കി ടീമിനെ സജ്ജമാക്കാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.

കൂടുതൽ ചർച്ചകൾ

ആദ്യ ഘട്ടത്തിൽ അനുകൂല പ്രതികരണം അറിയിച്ച മലയാളി താരങ്ങൾക്ക് പുറമെ മറ്റ് വിദേശ താരങ്ങളുമായുള്ള സംസാരവും പുരോഗമിക്കുകയാണ്.

ഓരോ സീസണിലും ടീമിലെ പ്രധാനികളെ മാറ്റിപ്പരീക്ഷിക്കുന്നതിന് പകരം, മികച്ച പ്രകടനം നടത്തുന്നവരെ നിലനിർത്തിക്കൊണ്ട് ടീമിന്റെ കെട്ടുറപ്പ് വർദ്ധിപ്പിക്കാനാണ് ഇത്തവണ ശ്രമിക്കുന്നത്.

നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു യുവപ്രതിഭയായ എബിൻ ദാസുമായി കരാർ നീട്ടിയിരുന്നു. എബിൻ ദാസിന് പിന്നാലെ സച്ചിനും ഷഹീഫും കൂടി ടീമിൽ തുടരുമെന്ന് ഉറപ്പാകുന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ആഭ്യന്തര നിര വരും സീസണിൽ കൂടുതൽ കരുത്താർജ്ജിക്കും.

യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിലൂടെ ഒരു പുതിയ തലമുറയെ വാർത്തെടുക്കാനും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നുണ്ട്.

ALSO READ: സൂപ്പർ താരവുമായി കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ്; ഒപ്പം, മറ്റൊരു പുറത്ത് പോകലും

English Summary: Kerala Blasters have initiated contract talks as the current season nears its end. Key domestic and foreign players have contracts expiring on May 31. Reports suggest that Malayali stars Sachin Suresh and Mohammed Saheef are keen to extend their stay with Kerala Blasters for the upcoming season.