ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലെ മത്സരങ്ങൾ എല്ലാം അവസാനിച്ചു കഴിഞ്ഞപ്പോൾ ചെറിയ ഇടവേളയെടുത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ പരിശീലകന് കീഴിൽ സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി വീണ്ടും ഒരുക്കങ്ങൾ ഈ സീസണിൽ ആരംഭിച്ചിരുന്നു.
നിർഭാഗ്യവശാൽ പതിവുപോലെ കിരീടമില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ നിന്നും മടങ്ങിയത്. ഇന്ത്യൻ ഫുട്ബോളിലെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ അവസാനിച്ചതോടെ വെക്കേഷനിലാണ് നിലവിൽ താരങ്ങൾ.
Also Read – ബ്ലാസ്റ്റേഴ്സ് സൂപ്പർതാരത്തിനായി എതിരാളികൾ വീണ്ടും വരുമോ?ബ്ലാസ്റ്റേഴ്സ് കാത്തിരിക്കുന്നു..
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മലയാളി താരങ്ങൾ നാട്ടിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ബൂട്ട് കെട്ടിയിറങ്ങിയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ സച്ചിൻ സുരേഷ്, വിബിൻ മോഹനൻ എന്നിവരാണ് തൃശ്ശൂരിൽ വെച്ച് നടന്ന സെവൻസ് ടൂർണമെന്റിൽ കളിച്ചത്.
Also Read – ബ്ലാസ്റ്റേഴ്സ് സൂപ്പർതാരത്തിന്റെ സൈനിങ് തൂക്കാൻ അവർ വരുന്നു??തയ്യാറായി ബ്ലാസ്റ്റേഴ്സ്..
കൂടാതെ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ രാഹുൽ കെ പി യും മത്സരത്തിൽ കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും കളിക്കുന്ന മലയാളി താരങ്ങൾ അവധിക്ക് നാട്ടിലെത്തുമ്പോൾ സെവൻസ് ടൂർണമെന്റിൽ പന്ത് തട്ടാനെത്താറുണ്ട്.