വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ താരങ്ങളുടെ ട്രാൻസ്ഫർ കാര്യങ്ങളിൽ നിരവധി ചാനലുകൾ ഉണ്ടാവും . നിലവിൽ ടീമിലുള്ള ചില വിദേശ താരങ്ങളെ പുറത്താക്കി പകരം പുതിയ വിദേശ താരങ്ങളെ കൊണ്ടുവരാനുള്ള ട്രാൻസ്ഫർ നീക്കങ്ങളും ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർതാരമായ നോഹ് സദോയി അടുത്ത സീസണിന് മുൻപായി ബ്ലാസ്റ്റേഴ്‌സ് വിടുമോയെന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് വിദേശതാരം നോഹ് സദോയി.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി രണ്ടു വർഷത്തെ കരാറിലാണ് താൻ ഒപ്പുവെച്ചതെന്ന് പറഞ്ഞ നോഹ് സദോയി അടുത്ത സീസൺ അവസാനം വരെ തനിക്ക് ബ്ലാസ്റ്റേഴ്സുമായി കരാർ ഉണ്ടെന്ന് ഓർമിപ്പിച്ചു.
Also Read –എതിരാളികളുടെ സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? ലേറ്റസ്റ്റ് അപ്ഡേറ്റ് ഇതാ..
നിലവിൽ ക്ലബ്ബിൽ ആരുമായും പ്രശ്നങ്ങളില്ലെന്നും ക്ലബ്ബിൽ തുടരുന്നതിൽ താൻ സന്തോഷവാനാണെന്ന് പറഞ്ഞ നോഹ് സദോയി അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കാണാമെന്നു പറഞ്ഞു.
Also Read – കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട തകർപ്പൻ സൈനിങ്ങിനെ തൂക്കാൻ അവർ വന്നു??