ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോ ജനുവരി ഒന്നോടെ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ സീസൺന്റെ രണ്ടാം പാദം ശുഭകരമാക്കാൻ പലരും വമ്പൻ താരങ്ങളെയാണ് ലക്ഷ്യംവെച്ചിരിക്കുന്നത്.
ഇപ്പോൾ ഏറ്റവും പുതിയതായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ പ്രതിരോധ താരമായ ഹോർമിപാം റൂയിവയെ സ്വന്തമാക്കാനായി മുംബൈ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട് എന്നാണ്.
മലയാള മാധ്യവും, ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ന്യൂസ് പാർട്ണേഴ്സ് കൂടിയായ മലയാള മനോരമയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിലെ സീസണിൽ താരം ബ്ലാസ്റ്റേഴ്‌സിനായി ആറ് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.
??Many clubs including Mumbai City are trying to sign Hormipam Ruivah ?? @ManoramaDaily #KBFC pic.twitter.com/QNrKHFriKk
— KBFC XTRA (@kbfcxtra) January 2, 2024
ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഇന്ത്യൻ പ്രതിരോധ താരം കൂടിയാണ് ഹോർമിപാം. അതുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് താരത്തെ വിട്ടു കളയുമോയെന്നത് നോക്കി കാണേണ്ടതാണ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും താരത്തിന് ഒട്ടേറെ ഓഫർ വന്നപ്പോളും താരം ക്ലബ് വിട്ടിയിരുന്നില്ല.