in , , ,

CryCry AngryAngry LOLLOL LOVELOVE OMGOMG

“അവൻ ഫോണിലൂടെ എല്ലാം പറഞ്ഞു, ബ്ലാസ്റ്റേഴ്‌സ് വിട്ട് ഗോവയിൽ പോകാനുള്ള കാരണമിതായിരുന്നു” – അൽവരോ

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയായി മുന്നേറ്റനിരയിൽ പ്രവർത്തിച്ച സ്പാനിഷ് താരം അൽവരോ വസ്കസ് താൻ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവയിലേക്ക് പോകാനുണ്ടായ കാരണം വെളിപ്പെടുത്തി

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയായി മുന്നേറ്റനിരയിൽ പ്രവർത്തിച്ച സ്പാനിഷ് താരം അൽവരോ വസ്കസ് താൻ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവയിലേക്ക് പോകാനുണ്ടായ കാരണം വെളിപ്പെടുത്തി.

എഫ്സി ഗോവയുടെ സ്പാനിഷ് പരിശീലകൻ കാർലോസ് പെനയുമായുള്ള ബന്ധമാണ് സ്പാനിഷ് താരം ട്രാൻസ്ഫർ വിൻഡോയിൽ എഫ്സി ഗോവയിലേക്ക് ചേക്കേറുന്നതിനു പ്രധാന കാരണമായത്. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിലാണ് 31 വയസുകാരനായ താരം ഇക്കാര്യം തുറന്നു പറയുന്നത്.

കാർലോസ് പെനയുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയാണ്? കരാർ ഒപ്പിടുന്നതിന് മുൻപ് അദ്ദേഹവുമായുള്ള നിങ്ങളുടെ പ്രാഥമിക സംഭാഷണം എന്തായിരുന്നു, മൈതാനത്തിലും മൈതാനത്തിന് പുറത്തും നിങ്ങളിൽ നിന്ന് കാർലോസ് പെന എന്ത് റോളാണ് ആഗ്രഹിക്കുന്നത്? എന്ന ചോദ്യങ്ങൾക്കാണ് എഫ്സി ഗോവ താരം അൽവരോ വസ്കസ് ഉത്തരം നൽകിയത്.

“എഫ്സി ഗോവക്ക്‌ വേണ്ടി ഒപ്പുവെക്കുന്നതിന് മുൻപായി ഞങ്ങൾ ഫോണിലൂടെ സംസാരിച്ചിരുന്നു, ടീമിൽ നിന്ന് തനിക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹം എന്നോട് വിശദീകരിച്ചു പറഞ്ഞു. തന്റെ ടീമിന്റെ ഫിലോസഫി തീർച്ചയായും കഴിഞ്ഞ വർഷത്തെ ലൈനിൽ പിന്തുടരുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, അത് എഫ്‌സി ഗോവയിൽ ചേരാൻ എന്നെ സഹായിച്ചു, കാരണം എനിക്ക് അവരുടെ കളിരീതി ഇഷ്ടമാണ്.” – അൽവരോ വസ്കസ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ ആദ്യമായി ഐഎസ്എല്ലിൽ പന്ത് തട്ടിയ അൽവരോ വസ്കസ് 8 ഗോളുകൾ നേടി ടീമിനെ ഫൈനൽ മത്സരം വരെയെത്തിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത്.

പണം ആർക് വേണം!!ബ്ലാസ്റ്റേഴ്‌സ് പറഞ്ഞപ്പോൾ അതങ്ങ് സമ്മതിച്ചു – ഇവാൻ

താളം തെറ്റിയെങ്കിലും ആഗ്രഹിച്ചത് ഞങ്ങൾക്ക് ലഭിച്ചെന്ന് ഇവാൻ