in , ,

താളം തെറ്റിയെങ്കിലും ആഗ്രഹിച്ചത് ഞങ്ങൾക്ക് ലഭിച്ചെന്ന് ഇവാൻ

ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിനിടെ ‘ഇന്ത്യയ്‌ക്കെതിരായ ഫിഫയുടെ നടപടിയാണ് പ്രീസീസൺ തടസ്സപ്പെടുത്തിയത്. നിങ്ങൾ എങ്ങനെയാണ് അതിനെ നേരിട്ടത്?’ എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ ഉത്തരം നൽകുകയായിരുന്നisl

കേരള ബ്ലാസ്റ്റേഴ്സിന്റെ ദുബായിലെ പ്രീസീസൺ ആഗ്രഹിച്ചത് പോലെ നടന്നില്ലെങ്കിലും ഞങ്ങൾ നേടാൻ ആഗ്രഹിച്ച ചില കാര്യങ്ങൾ യുഎഇയിലെ മറ്റു ക്ലബ്ബുകളുമായുള്ള പ്രീസീസൺ മത്സരങ്ങൾ നൽകിയെന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്.

ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിനിടെ ‘ഇന്ത്യയ്‌ക്കെതിരായ ഫിഫയുടെ നടപടിയാണ് പ്രീസീസൺ തടസ്സപ്പെടുത്തിയത്. നിങ്ങൾ എങ്ങനെയാണ് അതിനെ നേരിട്ടത്?’ എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ ഉത്തരം നൽകുകയായിരുന്നു.

“പ്രീസീസൺ മത്സരങ്ങൾക്ക് വേണ്ടി ഞങ്ങൾ ദുബായിലേക്ക് പോയി. ഞങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്ത മത്സരങ്ങൾ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും, പിന്നീട് ഞങ്ങൾ മറ്റ് എതിരാളികളെ കണ്ടെത്തുകയായിരുന്നു.”

“അങ്ങനെ അവസാനം എല്ലാം ശെരിയാകുകയായിരുന്നു, ഞങ്ങൾ ഒന്നു രണ്ടു മത്സരങ്ങൾ കളിച്ചു. ഞങ്ങൾ നേടാൻ ആഗ്രഹിച്ച കാര്യങ്ങൾ പ്രീസീസൺ മത്സരങ്ങൾ ഞങ്ങൾക്ക് നൽകി. ദുബായിൽ ഞങ്ങൾക്ക് വളരെ നല്ല സമയമാണ് ഉണ്ടായിരുന്നത്, മികച്ച താമസസൗകര്യവും അടിസ്ഥാന സൗകര്യങ്ങളും പ്രീസീസണിനുള്ള മികച്ച വ്യവസ്ഥകളുമാണുണ്ടായത്.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

നിലവിൽ ഈസ്റ്റ്‌ ബംഗാളിനെതിരായ ഐഎസ്എല്ലിലെ ആദ്യ മത്സരത്തിന് ഒരുങ്ങുകയാണ് ഇവാൻ ആശാന്റെ കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം. കൊച്ചിയിൽ വെച്ച് നടക്കുന്ന മോഹൻ ബഗാനെതിരായ രണ്ടാം മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

ഇവാൻ വുകോമാനോവിചിന്റെ ഇന്റർവ്യൂ വീഡിയോ ഇതാ :

“അവൻ ഫോണിലൂടെ എല്ലാം പറഞ്ഞു, ബ്ലാസ്റ്റേഴ്‌സ് വിട്ട് ഗോവയിൽ പോകാനുള്ള കാരണമിതായിരുന്നു” – അൽവരോ

കുറഞ്ഞത് 2 കപ്പ്‌ എങ്കിലും നേടുമെന്ന് അൽവരോ വസ്കസ്