in , ,

കുറഞ്ഞത് 2 കപ്പ്‌ എങ്കിലും നേടുമെന്ന് അൽവരോ വസ്കസ്

വരുന്ന സീസണിൽ കുറഞ്ഞത് രണ്ട് കപ്പ്‌ എങ്കിലും താൻ ടീമിനോടൊപ്പം ലക്ഷ്യം വെക്കുന്നുണ്ടെന്ന് വ്യക്തമാക്കി എഫ്സി ഗോവയുടെ പുതിയ വിദേശ താരമായ സ്പാനിഷ് ഫോർവേഡ് അൽവരോ വസ്കസ്.

വരുന്ന സീസണിൽ കുറഞ്ഞത് രണ്ട് കപ്പ്‌ എങ്കിലും താൻ ടീമിനോടൊപ്പം ലക്ഷ്യം വെക്കുന്നുണ്ടെന്ന് വ്യക്തമാക്കി എഫ്സി ഗോവയുടെ പുതിയ വിദേശ താരമായ സ്പാനിഷ് ഫോർവേഡ് അൽവരോ വസ്കസ്.

കഴിഞ്ഞ ഐഎസ്എൽ സീസണിൽ നേടിയ 8 ഗോളുകൾ എന്ന നേട്ടം ഇത്തവണ മറികടക്കുമോ? സീസണിലെ വ്യക്തിപരമായ ലക്ഷ്യങ്ങൾ എന്താണ്? എന്ന ചോദ്യങ്ങൾക്കാണ് അൽവരോ വസ്കസ് മറുപടി നൽകിയത്.

ടീമിന്റെ കാര്യമാണ് ആദ്യം ചിന്തിക്കേണ്ടതെന്നും, സീസണിൽ തങ്ങൾ എല്ലാ ട്രോഫികളും നേടാൻ ലക്ഷ്യമിടുന്നതിനാൽ കുറഞ്ഞത് രണ്ട് കപ്പ്‌ എങ്കിലും ടീമിനോടൊപ്പം വിജയിക്കാനാവുമെന്നാണ് താൻ കരുതുന്നതെന്നാണ് അൽവരോ പറഞ്ഞത്.

“എല്ലായിപ്പോഴും ടീമിന്റെ കാര്യമാണ് ആദ്യമെടുക്കേണ്ടത്. ഐഎസ്എൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ്, ഹീറോ ഐഎസ്‌എൽ ട്രോഫി, സൂപ്പർ കപ്പ് എന്നിവയ്‌ക്ക് വെല്ലുവിളി ഉയർത്താൻ ഞങ്ങൾ ലക്ഷ്യമിടുന്നതിനാൽ ഈ സീസണിൽ കുറഞ്ഞത് രണ്ട് ട്രോഫികളെങ്കിലും ഉയർത്താനാവുമെന്ന് ഞാൻ കരുതുന്നു. ടീമിനെ വിജയിക്കാൻ സഹായിക്കുക എന്നതാണ് എന്റെ പ്രാഥമിക ലക്ഷ്യം.” – അൽവരോ വസ്കസ് പറഞ്ഞു.

കഴിഞ്ഞ തവണ ഫൈനൽ മത്സരം വരെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പമെത്തിയ അൽവരോ വസ്കസ് ഇത്തവണ കാർലോസ് പെനക്ക്‌ കീഴിൽ എഫ്സി ഗോവ ജേഴ്സിയിൽ കിരീടങ്ങൾ നേടാനാവുമെന്ന കടുത്ത ആത്മവിശ്വാസത്തിലാണ്.

താളം തെറ്റിയെങ്കിലും ആഗ്രഹിച്ചത് ഞങ്ങൾക്ക് ലഭിച്ചെന്ന് ഇവാൻ

ലക്ഷ്യങ്ങളെല്ലാം നേടി, പക്ഷെ ഒന്ന് മാത്രം ലഭിച്ചില്ല -ഇവാൻ സംസാരിക്കുന്നു