in , ,

ലക്ഷ്യങ്ങളെല്ലാം നേടി, പക്ഷെ ഒന്ന് മാത്രം ലഭിച്ചില്ല -ഇവാൻ സംസാരിക്കുന്നു

ഐഎസ്എല്ലിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച കാര്യങ്ങൾ നേടിയെടുക്കുവാൻ കേരള ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടുണ്ടോ? എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്‌സ് കോച്ച് നൽകിയ ഉത്തരം ചുവടെ കൊടുക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങളിൽ ഞങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും, ഉയർന്ന തലത്തിൽ പ്രചോദനത്തോടെ പരിശീലനം നടത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് സാധിച്ചെന്നും വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്.

ഐഎസ്എല്ലിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച കാര്യങ്ങൾ നേടിയെടുക്കുവാൻ കേരള ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടുണ്ടോ? എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്‌സ് കോച്ച് നൽകിയ ഉത്തരം ചുവടെ കൊടുക്കുന്നു.

“കരുത്തരായ ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങൾ മാത്രം ഞങ്ങൾക്ക് നഷ്‌ടമായി. ഞങ്ങളുടെ നിലവാരം അവരുടേതുമായി താരതമ്യം ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു. അതിനുള്ള അവസരം ഞങ്ങൾക്ക്‌ ലഭിച്ചില്ല.”

“ഒരു പരിശീലകനെന്ന നിലയിൽ ആ ടീമുകളെ നേരിടാനും ഞങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് അൽപ്പം പുറത്തുപോകാനും ഞാൻ ആഗ്രഹിച്ചു, തോൽക്കുകയാണെങ്കിൽ പോലും. കാരണം അപ്പോൾ നിങ്ങൾക്ക് പ്രശ്നങ്ങളെ നേരിടാൻ കഴിയും.”

“എന്നിരുന്നാലും ഞങ്ങൾ ചെയ്തതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു. വലിയ പ്രചോദനത്തോടെ ഉയർന്ന തീവ്രതയിലുള്ള തലത്തിൽ താരങ്ങൾ പരിശീലനം നടത്തുന്നത് കണ്ട് ഞങ്ങൾ സന്തോഷിച്ചു. ഞങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ ഞങ്ങൾ നേടിയെടുത്തുവെന്ന് പറയാൻ കഴിയും.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

ഇവാൻ വുകോമാനോവിചിന്റെ ഇന്റർവ്യൂ വീഡിയോ ഇതാ :

കുറഞ്ഞത് 2 കപ്പ്‌ എങ്കിലും നേടുമെന്ന് അൽവരോ വസ്കസ്

സമ്മർദങ്ങളില്ല, ടീമിന് വേണ്ടി ഞാൻ എല്ലാം നൽകും – അൽവരോ വസ്കസ്