in , ,

സമ്മർദങ്ങളില്ല, ടീമിന് വേണ്ടി ഞാൻ എല്ലാം നൽകും – അൽവരോ വസ്കസ്

കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവ എല്ലാ മത്സരങ്ങളിലും ധാരാളം അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവർക്ക് അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. അങ്ങനെയുള്ള അവസരങ്ങൾ ഗോളാക്കി മാറ്റേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ആരാധകർ നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നതിനാൽ സമ്മർദ്ദം കൂട്ടുന്നുണ്ടോ? എന്ന ചോദ്യങ്ങൾക്കാണ് അൽവരോ വസ്കസ് ഉത്തരം നൽകിയത്

സമ്മർദങ്ങൾ ഒന്നുമില്ല, എന്റെ കഴിവിന്റെ പരമാവധി ഞാൻ എന്റെ ടീമിന് വേണ്ടി നൽകുമെന്ന കോൺഫിഡൻസ് പങ്കുവെച്ച് ഇന്ത്യൻ സൂപ്പർ ലീഗിലെ എഫ്സി ഗോവയുടെ സൂപ്പർ സ്പാനിഷ് താരമായ അൽവരോ വസ്കസ്.

കഴിഞ്ഞ സീസണിൽ എഫ്‌സി ഗോവ എല്ലാ മത്സരങ്ങളിലും ധാരാളം അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവർക്ക് അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. അങ്ങനെയുള്ള അവസരങ്ങൾ ഗോളാക്കി മാറ്റേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ആരാധകർ നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നതിനാൽ സമ്മർദ്ദം കൂട്ടുന്നുണ്ടോ? എന്ന ചോദ്യങ്ങൾക്കാണ് അൽവരോ വസ്കസ് ഉത്തരം നൽകിയത്.

“ഓരോ കളിക്കാരനും ഓരോ മത്സരങ്ങളിലും അവരുടേതായ ഉത്തരവാദിത്തമുണ്ട്, പക്ഷേ ഗോളുകൾ നേടുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഗോളുകൾ സ്കോർ ചെയ്യുന്നതിൽ എനിക്ക് മേൽ അധിക സമ്മർദ്ദങ്ങളൊന്നുമില്ല, പക്ഷേ ഞാൻ മൈതാനത്ത് എന്റെ 100% നൽകുകയും എനിക്ക് ലഭിക്കുന്ന അവസരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യും.” – അൽവരോ വസ്കസ് പറഞ്ഞു.

പ്രീസീസൺ മത്സരങ്ങൾ വളരെ ഭംഗിയായി പൂർത്തീകരിച്ച എഫ്സി ഗോവ കാർലോസ് പെനക്ക്‌ കീഴിൽ സൂപ്പർ താരങ്ങളെ ഒരുമിച്ച് ചേർത്തുകൊണ്ട് ഇത്തവണ ഒരു കിടിലൻ ടീമിനെയാണ് അണിയറയിൽ ഒരുക്കിനിർത്തുന്നത്. ഇത്തവണത്തെ ഐഎസ്എല്ലിൽ എഫ്സി ഗോവക്ക്‌ എത്രത്തോളം ചലനം സൃഷ്ടിക്കാൻ കഴിയുമെന്നത് കാത്തിരുന്നു കാണാം.

ലക്ഷ്യങ്ങളെല്ലാം നേടി, പക്ഷെ ഒന്ന് മാത്രം ലഭിച്ചില്ല -ഇവാൻ സംസാരിക്കുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യൻമാർ?