ഇന്ന് നടന്ന യോഗ്യത റൗണ്ടിലെ ഫൈനൽ മത്സരത്തിൽ പയ്യന്നൂർ കോളേജിനെ പരാജയപ്പെടുത്തി കേരള പ്രീമിയർ ലീഗ് യോഗ്യത മത്സരങ്ങളിലെ ജേതാക്കളായി കേരള ബ്ലാസ്റ്റേഴ്‌സ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമാണ് അടുത്ത സീസണിലെ കേരള പ്രീമിയർ ലീഗ് ടൂർണമെന്റിലേക്ക് ഫൈനൽ പ്രവേശനത്തോടെ യോഗ്യത നേടുകയും തുടർന്ന് യോഗ്യത മത്സരങ്ങളിലെ ചാമ്പ്യൻമാരായതും.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഷൂട്ടേഴ്‌സ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സിനും, ഒന്നാം സെമിഫൈനൽ വിജയികളായ പയ്യന്നൂർ കോളേജിനും ഫൈനൽ പ്രവേശനത്തോടെ കേരള പ്രീമിയർ ലീഗ് യോഗ്യത നേരത്തെ ലഭിച്ചിരുന്നു.
എങ്കിലും യോഗ്യത മത്സരങ്ങളിൽ നിന്നും യോഗ്യത നേടിയ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ ഫൈനൽ മത്സരത്തിൽ 2-1 സ്കോറിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. മത്സരം sportscastindia യൂട്യൂബ് ചാനലിൽ ലൈവ് സംപ്രേഷണം ഉണ്ടായിരുന്നു.
ഇന്ന് നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ അജ്സൽ നേടിയ ഗോളിലൂടെ മുന്നിലെത്തിയത് കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഒരു ഗോൾ തിരിച്ചടിച്ചുകൊണ്ട് സമനില നേടി പയ്യന്നൂർ കോളേജ് മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ബാസിത് നേടുന്ന വിജയഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേതാക്കളാകുകയായിരുന്നു.