in , , ,

LOLLOL LOVELOVE AngryAngry CryCry OMGOMG

ആരാധകരുടെ വക മുട്ടൻ പണി; പൊല്ലാപ്പിലായി എടികെ

ഐഎസ്എല്ലിലെ വമ്പൻ ടീമാണ് 3 തവണ ചാമ്പ്യൻമാരായ എടികെ മോഹൻബഗാൻ. ആരാധക പിന്തുണ കൊണ്ടും എടികെ കരുത്തരായ ടീമാണ്. എന്നാൽ ഇത്തവണ എടികെയ്ക്ക് തങ്ങളുടെ ആരാധകരാൽ മുട്ടൻ പണി കിട്ടാൻ പോവുകയാണ്.

ഐഎസ്എല്ലിലെ വമ്പൻ ടീമാണ് 3 തവണ ചാമ്പ്യൻമാരായ എടികെ മോഹൻബഗാൻ. ആരാധക പിന്തുണ കൊണ്ടും എടികെ കരുത്തരായ ടീമാണ്. എന്നാൽ ഇത്തവണ എടികെയ്ക്ക് തങ്ങളുടെ ആരാധകരാൽ മുട്ടൻ പണി കിട്ടാൻ പോവുകയാണ്.

എടികെയും മോഹൻ ബഗാനും ലയിച്ച ശേഷമാണ് എടികെ മോഹൻബഗാൻ എന്ന പേര് നിലവിൽ വന്നത്.എടികെയുടെയും മോഹൻ ബഗാന്റെയും ആരാധകർ ചേർന്ന് തങ്ങളുടെ ക്ലബ്‌ ശക്തിപ്പെടുമെന്നാണ് മാനേജ്‌മെന്റ് ആദ്യഘട്ടത്തിൽ കരുതിയത്.എന്നാൽ ഈ രണ്ട് ക്ലബ്ബുകളുടെയും ലയനം ആരാധകരിൽ ഭിന്നിപ്പാണ് ഉണ്ടാക്കിയത്.

എടികെയിൽ മോഹൻബഗാൻ എന്ന പേര് നീക്കം ചെയ്യണമെന്ന് ഒരു കൂട്ടം ആരാധകർ വാദിക്കുമ്പോൾ എടികെ എന്ന പേര് നീക്കം ചെയ്ത് മോഹൻ ബഗാൻ എന്ന പേര് മാത്രമാക്കണമെന്ന് മോഹൻബഗാൻ ആരാധകരും ആവശ്യപ്പെടുന്നു.ട്വിറ്ററിൽ അടക്കം ഇത്തരത്തിൽ ആരാധകരുടെ തമ്മിൽ തല്ല് ട്രെൻഡിങായി മാറുകയും ചെയ്തിട്ടുണ്ട്. മാനേജ്‌മെന്റ് ക്ലബ്ബിന്റെ ആരാധകപിന്തുണ വർധിക്കുമെന്ന് കരുതി ചെയ്ത നീക്കം നേരെ വിപരീതമായി ഗണിക്കുകയും ആരാധകർ തമ്മിൽ ഭിന്നത രൂക്ഷമാവുകയും ചെയ്തു.

ഐഎസ്എൽ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എടികെ എന്ന പേര് നീക്കം ചെയ്തില്ലെങ്കിൽ ക്ലബ്ബിന്റെ മത്സരം ബഹിഷ്കരിക്കാൻ ഒരു വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാൽ മറ്റൊരു വിഭാഗം ആരാധകർ ഗ്രൗണ്ടിൽ എത്തി റിമോവ് എടികെ എന്ന മുദ്രാവാക്യം ഉയർത്താനും പദ്ധതിയിട്ടുന്നുണ്ട്.

ഇതിൽ ഏത് പദ്ധതി നടന്നാലും എടികെ മോഹൻബഗാൻ അത് തിരിച്ചടിയാവും. രണ്ട് സീസണുകൾക്ക് ശേഷം ഐഎസ്എൽ ഹോം വേദികളിൽ തിരിച്ചെത്തുമ്പോൾ ആരാധകരുടെ പ്രതിഷേധം എടികെ മോഹൻ ബഗാന്റെ പ്രകടനങ്ങൾക്കും ബാധിക്കുമെന്ന വിലയിരുത്തലുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യൻമാർ?

കിഴക്കിന് പിന്നാലെ പടിഞ്ഞാറും കാലിയായി?ബ്ലാസ്റ്റേഴ്‌സ് ഫാൻസ് പവർ?‌