in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ഗായേഗോ പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നു..

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകരുടെ മനം കവർന്ന ഉറുഗായ് അറ്റാക്കിങ് മിഡ്‌ഫീൽഡർ ഫെഡറിക്കോ ഗായഗോ 6 വർഷത്തോളം തന്റെ സീനിയർ കരിയർ വളർത്തിയെടുത്ത ക്ലബ്ബിലേക്ക് 6 വർഷങ്ങൾക്ക് ശേഷം തിരികെയെത്തി

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകരുടെ മനം കവർന്ന ഉറുഗായ് അറ്റാക്കിങ് മിഡ്‌ഫീൽഡർ ഫെഡറിക്കോ ഗായഗോ 6 വർഷത്തോളം തന്റെ സീനിയർ കരിയർ വളർത്തിയെടുത്ത ക്ലബ്ബിലേക്ക് 6 വർഷങ്ങൾക്ക് ശേഷം തിരികെയെത്തി.

ഉറുഗായ് സെക്കന്റ്‌ ഡിവിഷൻ ടീമായ സുദ് അമേരിക്ക ക്ലബ്ബാണ് താരത്തിന്റെ തിരിച്ചു വരവ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്. കൂടാതെ ജൂലൈ മാസം മുതൽ തന്നെ ക്ലബ്ബിനൊപ്പം ഗായേഗോ പരിശീലനം ചെയ്യുന്നുണ്ടെന്നും ക്ലബ്ബ് അറിയിച്ചു.

സുദ് അമേരിക്കയിലൂടെ യൂത്ത് കരിയർ ആരംഭിച്ച ഫെഡറിക്കോ ഗായേഗോ സീനിയർ കരിയറും 2010-ൽ സുദ് അമേരിക്ക ക്ലബ്ബിലൂടെ തന്നെയാണ് ആരംഭിച്ചത്.

2016 വരെയുള്ള 6 വർഷത്തോളം സുദ് അമേരിക്കയിൽ സേവനമനുഷ്ഠിച്ച ഫെഡറിക്കോ ക്ലബ്ബ് വിട്ടതിനു ശേഷം നിരവധി ക്ലബ്ബുകൾക്ക് വേണ്ടിയാണ് ബൂട്ട് കെട്ടിയത്.

2018-ൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടി തുടങ്ങിയ താരം പിന്നീടങ്ങോട്ട് ഹൈലാഡേഴ്സിന്റെ എഞ്ചിൻ ആയി മാറുന്ന കാഴ്ചയാണ് ഓരോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലും മത്സരത്തിലും നമ്മൾ കണ്ടത്.

2022 വരെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ജേഴ്സിയിൽ 47 മത്സരങ്ങളാണ് 32 വയസ്സുകാരൻ കളിച്ചത്. തിരികെ തന്റെ ഹോം ക്ലബ്ബിലെത്തിയ ഫെഡറിക്കോ ഗായേഗോക്ക് മുന്നോട്ട് നല്ല ഫുട്ബോൾ ഭാവി ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

ഒടുവിൽ കബ്രയും ജിയാനുവും തിരിച്ചെത്തിയതായി ബ്ലാസ്റ്റേഴ്‌സ്..

ഒരു ഒന്നൊന്നര കല്യാണസമ്മാനം!??