in ,

LOVELOVE LOLLOL

ഒടുവിൽ കബ്രയും ജിയാനുവും തിരിച്ചെത്തിയതായി ബ്ലാസ്റ്റേഴ്‌സ്..

എന്നാൽ അപോസ്‌റ്റോലാസ് ജിയാനുവും ഹെർമൻ ജോത് കബ്രയും ടീമിനോടൊപ്പം തിരിച്ചെത്തിയ കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ അറിയിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ നൽകിയ വാർത്തയായിരുന്നു ടീം താരങ്ങളായ അപോസ്‌റ്റോലാസ് ജിയാനു, ഹെർമൻ ജോത് കബ്ര എന്നിവർ കഴിഞ്ഞ കുറച്ചു നാളുകളിൽ ടീമിനോടൊപ്പം ഉണ്ടായിരുന്നില്ല എന്നത്.

വ്യക്തിപരമായ കാരണങ്ങളാലാണ് താരങ്ങൾ ടീമിൽ നിന്നും വിട്ടുനിന്നത്. പ്രീസീസണ് ശേഷമുള്ള ദുബായിലെ യാത്രയയപ്പ് പരിപാടിയിലും കൊച്ചിയിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലും ഈ താരങ്ങൾ ഉണ്ടായിരുന്നില്ല.

എന്നാൽ അപോസ്‌റ്റോലാസ് ജിയാനുവും ഹെർമൻ ജോത് കബ്രയും ടീമിനോടൊപ്പം തിരിച്ചെത്തിയ കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ അറിയിച്ചിട്ടുണ്ട്.

‘ബാക്ക് ഓൺ ഹോം ടർഫ്’ എന്ന അടിക്കുറിപ്പിൽ കബ്ര, ജിയാനു തുടങ്ങിയവരുടെ ചിത്രങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ഒക്ടോബർ 7-ന് ഇമാമി ഈസ്റ്റ്‌ ബംഗാളിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. അതിന് മുന്നോടിയായി വരും ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ മത്സരങ്ങൾ കളിക്കും.

വീഡിയോ- ബ്ലാസ്റ്റേഴ്‌സ് നിറം കൊടുക്കുന്ന കൊച്ചു വലിയ ആഗ്രഹങ്ങൾ

ഗായേഗോ പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നു..