in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

കൂടുതൽ ടീമുകൾ വരുന്നു..ഐഎസ്എൽ, ഐലീഗ് അടിമുടി മാറിയേക്കും..

എന്നാൽ ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷകരമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. AIFFന്റെ പുതിയ ന്യൂറോഡ് മാപ്പ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഐഎസ്എല്ലിലും ഐ-ലീഗിലും ടീമുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്

ഒട്ടേറെ കാലമായി ഇന്ത്യ ഫുട്ബോൾ ആരാധകർ ആഗ്രഹിക്കുന്ന കാര്യമാണ് ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും ടീമുകളുടെ എണ്ണം വർദ്ധിക്കുക എന്നതും പ്രമോഷനും റിലഗേഷനും കൊണ്ടുവരുക എന്നതും.

ഇതിൽ ഐ ലീഗിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള പ്രമോഷൻ ഈ സീസൺ മുതൽ AIFF നിലവിൽ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ റിലഗേഷനെ കുറിച്ച് ഒരു റിപ്പോർട്ട് പുറത്തു വന്നിട്ടില്ല.

എന്നാൽ ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷകരമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. AIFFന്റെ പുതിയ ന്യൂറോഡ് മാപ്പ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഐഎസ്എല്ലിലും ഐ-ലീഗിലും ടീമുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്.

2026 മുതലായിരിക്കും ഈ പദ്ധതി പ്രാബല്യത്തിൽ വരുക. 2026 മുതൽ ഇരു ടൂർണമെന്റിലും 14 വീതം ടീമുകളെ കൊണ്ടുവരാനാണ് AIFFന്റെ ന്യൂ റോഡ് മാപ്പ് എന്ന പദ്ധതിയിൽ പറയുന്നത്.

എന്തിരുന്നാലും ഇരു ടൂർണമെന്റിലും 14 ടീമുകളാക്കുന്നതോടെ ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ഇന്ത്യൻ ഫുട്ബോളിന് കൂടുതൽ ഊർജ്ജം ലഭിക്കുകയും ചെയ്യുമെന്ന് തീർച്ചയാണ്.

മുംബൈക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ലഭ്യതയെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ….

ബ്ലാസ്റ്റേഴ്സ് രണ്ടാമത്, ഒന്നാമനായി ക്രിസ്റ്റ്യാനോയുടെ അൽ-നാസർ..