in ,

LOVELOVE

മുംബൈക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ലഭ്യതയെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ….

സീസണിൽ ഒരു തോൽവി പോലും വഴങ്ങാതെ വരുന്ന മുംബൈ സിറ്റി എഫ്സിയും കഴിഞ്ഞ എട്ട് മത്സരങ്ങളിലും തോൽക്കാത്ത കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള വാശിയെറിയ പോരാട്ടമാണ് ഞായറാഴ്ച മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ നടക്കാനിരിക്കുന്നത്.

മത്സരത്തിന് മുന്നോടിയായി നടന്ന അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ലഭ്യത്തയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലക്കൻ ഇവാൻ വുകമനോവിച്ച്.

മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് മുമ്പ് തനിക്ക് ലഭ്യമല്ലാത്ത ഒരേയൊരു കളിക്കാരൻ സന്ദീപ് മാത്രമാണെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വെളിപ്പെടുത്തി.

“ഇതുവരെ, ഞങ്ങൾക്ക് ഒരു സസ്പെൻഷൻ മാത്രമേയുള്ളൂ, അത് സന്ദീപ് സിംഗ് ആണ്. മറ്റെല്ലാ കളിക്കാരെയും ഞായറാഴ്ചത്തെ മത്സരത്തിന് ലഭ്യമാണ്.” എന്നാണ് ഇവാൻ വുകമനോവിച്ച് പറഞ്ഞത്.

ആദ്യ പാദത്തിൽ കൊച്ചിയിലെറ്റുവാങ്ങേണ്ടി വന്ന തോൽവിക്ക് പകരം വീട്ടാൻ കൂടിയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച മുംബൈക്കെതിരെ ബൂട്ട് കേട്ടുക്ക. ഞായറാഴ്ച രാത്രി 7:30ക്ക് മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ചാണ് മത്സരം നടക്കുക.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

വീണ്ടും എസ്ഡിയുടെ കിടിലൻ നീക്കം; ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച നീക്കം

കൂടുതൽ ടീമുകൾ വരുന്നു..ഐഎസ്എൽ, ഐലീഗ് അടിമുടി മാറിയേക്കും..