in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ബ്ലാസ്റ്റേഴ്സിനോടും ലൂണയോടും അൽവരോക്ക്‌ പറയാനുള്ളത്..

പുതിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ തുടങ്ങുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കേരള ബ്ലാസ്റ്റേഴ്സിനും ആരാധക പ്രിയതാരമായ അഡ്രിയാൻ ലൂണക്കും ആശംസകൾ നേർന്നുകൊണ്ട് എഫ്സി ഗോവയുടെ സ്പാനിഷ് താരം.

പുതിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ തുടങ്ങുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കേരള ബ്ലാസ്റ്റേഴ്സിനും ആരാധക പ്രിയതാരമായ അഡ്രിയാൻ ലൂണക്കും ആശംസകൾ നേർന്നുകൊണ്ട് എഫ്സി ഗോവയുടെ സ്പാനിഷ് താരം.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ച സ്പാനിഷ് മുന്നേറ്റനിര താരമായ അൽവരോ വസ്കസാണ് ആശംസകൾ അറിയിച്ചത്. ഇത്തവണ മികച്ച ഒരു സീസൺ കേരള ബ്ലാസ്റ്റേഴ്സിനു മുന്നിൽ ഉണ്ടാകട്ടെ എന്നാണ് അൽവരോ പറഞ്ഞത്.

“ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുവാണ്, കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന് ഒരു മികച്ച സീസൺ ഇത്തവണ ഉണ്ടാകട്ടെ എന്ന് ആശംസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കളത്തിനകത്തും പുറത്തും അഡ്രിയാൻ ലൂണക്ക്‌ നല്ലത് ആശംസിക്കുന്നു, നീ മികച്ചവനാണ് ലൂണ.” – അൽവരോ വസ്കസ് തന്റെ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ മത്സരം വരെയെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് അൽവരോ വസ്കസ്, അഡ്രിയാൻ ലൂണ തുടങ്ങിയവർ. എന്നാൽ സീസൺ അവസാനിച്ചതോടെ അൽവരോ വസ്കസ് ഉൾപ്പടെയുള്ള ചില താരങ്ങൾ ക്ലബ്ബ് വിട്ടിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് എന്നും ഒരു വികാരമാണ്…

അൽവാരോയും ഡയസുമൊന്നുമല്ല; ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ നഷ്ടം അവനാണ്