in , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

അൽവാരോയും ഡയസുമൊന്നുമല്ല; ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ നഷ്ടം അവനാണ്

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം നടത്തി പിന്നീട് സീസൺ അവസാനം ബ്ലാസ്റ്റേഴ്‌സ് വിട്ട രണ്ട് താരങ്ങളാണ് അൽവാരോ വാസ്‌കസും പേരയ്‌ര ഡയസും. അൽവാരോ എഫ്സി ഗോവയിലേക്കും ഡയസ് മുംബൈ സിറ്റി എഫ്സിയിലേക്കുമാണ് കൂടുമാറിയത്. ഇവരെ കൂടാതെ കഴിഞ്ഞ സീസണിൽ കളിച്ച ചെഞ്ചോ, സിപോവിച്ച്, വിൻസി, സഞ്ജീവ് സ്റ്റാലിൻ, പ്രശാന്ത്, ധനചന്ദ്ര എന്നിവരും ഇത്തവണ ടീം വിട്ടവരാണ്. ഇതിൽ ധനചന്ദ്ര ലോൺ അടിസ്ഥാനത്തിലാണ് പോയത് എന്ന് മാത്രം.

കഴിഞ്ഞ സീസൺ കളിച്ചവരിൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് വിട്ടവരിൽ വലിയ നഷ്ടമായി പല ആരാധകരും കണക്കാക്കുന്നത് അൽവാരോയെയും ഡയസിനെയുമാണ്. എന്നാൽ സത്യത്തിൽ ബ്ലാസ്റ്റേഴ്‌സ് വിട്ടവരിൽ ഏറ്റവും വലിയ നഷ്ടം സഞ്ജീവ് സ്റ്റാലിനാണ്. ഒരു പക്ഷെ അൽവാരോയ്ക്കും ഡയസിനും പകരക്കാരനായി പുതിയ വിദേശ താരങ്ങൾ ആ വിടവ് നികത്തുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ സഞ്ജീവ് സ്റ്റാലിനെ പോലുള്ള ഒരു യുവതാരത്തെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയിരുന്നെങ്കിൽ അത് ദീർഘകാലത്തേക്ക് ബ്ലാസ്റ്റേഴ്സിന് ഗുണകരമായേനെ.

കേവലം 21 വയസ്സ് മാത്രമാണ് സഞ്ജീവിന്റെ പ്രായം. പോർച്ചുഗീസ് ക്ലബായ അവേസിന്റെ ബി ടീമിനോടപ്പവും മറ്റൊരു പോർച്ചുഗീസ് ക്ലബായ സെർട്ടന്സിന്റെയും ഭാഗമായ യുവതാരമാണ് സഞ്ജീവ്. ഈ രണ്ട് ടീമുകൾക്ക് വേണ്ടി സഞ്ജീവ് കളിച്ചിട്ടില്ല എങ്കിലും ഇവരുടെ പരിശീലന സെക്ഷനിൽ ഭാഗമായി എന്നത് ഒരു യുവതാരത്തിന്റെ പരിചയ സമ്പത്ത് വർദ്ധിപ്പിക്കുന്നതാണ്.

2017 ലെ ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധികരിച്ച അനുഭവ സമ്പത്തും സഞ്ജീവിനുണ്ടായിരുന്നു. കേവലം 21 വയസ്സ് മാത്രം പ്രായമുള്ള താരം ഇത്രയും പരിചയ സമ്പത്ത് സ്വന്തമാക്കിയിട്ടും താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ഒരു പക്ഷെ താരത്തെ നിലനിർത്തിയിരുന്നങ്കിൽ അത് ബ്ലാസ്റ്റേഴ്സിന് ദീർഘ നാളത്തേക്ക് ഒരു മുതൽകൂട്ടായേനെ.

ലെഫ്റ്റ് ബാക്കിലും റൈറ്റ് ബാക്കിലും മികച്ച താരങ്ങൾ ഉണ്ടായതിനാലാണ് ബ്ലാസ്റ്റേഴ്സിൽ സഞ്ജീവിന് വലിയ അവസരങ്ങൾ ലഭിക്കാതെ പോയത്. ബ്ലാസ്റ്റേഴ്‌സ് വിട്ട സഞ്ജീവ് സ്റ്റാലിൻ മുംബൈ സിറ്റി എഫ്സിയിലേക്കാണ് കൂടുമാറിയത്.

ബ്ലാസ്റ്റേഴ്സിനോടും ലൂണയോടും അൽവരോക്ക്‌ പറയാനുള്ളത്..

സന്തോഷ്‌ ട്രോഫി ഫൈനൽ മത്സരങ്ങൾ ഇനി അറേബ്യൻ മണ്ണിൽ..