in

സന്തോഷ്‌ ട്രോഫി ഫൈനൽ മത്സരങ്ങൾ ഇനി അറേബ്യൻ മണ്ണിൽ..

1941-ൽ ആരംഭിച്ച സന്തോഷ്‌ ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് മത്സരങ്ങൾ ഇന്ത്യക്ക് പുറത്തുള്ള മണ്ണിൽ വെച്ച് അരങ്ങേറുന്നത്. സന്തോഷ്‌ ട്രോഫി ടീമുകൾക്കും താരങ്ങൾക്കും ഈയൊരു അവസരം വലിയൊരു പ്രചോദനം നൽകുമെന്ന് ഒപ്പ് വെച്ചതിന് ശേഷം എഐഎഫ്എഫ് പ്രസിഡന്റ്‌ കല്യാൺ ചൗബെ പറഞ്ഞു.

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യയിലെ പ്രശസ്ത ഫുട്ബോൾ ടൂർണമെന്റായ സന്തോഷ്‌ ട്രോഫി മത്സരങ്ങളുടെ ഫൈനൽ മത്സരങ്ങൾ അറേബ്യൻ രാജ്യമായ സൗദി അറേബ്യയിൽ വെച്ച് നടക്കും.

കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾക്കൊടുവിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും സൗദി അറേബ്യ ഫുട്ബോൾ ഫെഡറഷനും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചതോടെയാണ് സന്തോഷ്‌ ട്രോഫി ഫൈനൽ മത്സരങ്ങൾ റിയാള്, ജിദ്ദ നഗരങ്ങളിൽ നടക്കാനൊരുങ്ങുന്നത്.

1941-ൽ ആരംഭിച്ച സന്തോഷ്‌ ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് മത്സരങ്ങൾ ഇന്ത്യക്ക് പുറത്തുള്ള മണ്ണിൽ വെച്ച് അരങ്ങേറുന്നത്. സന്തോഷ്‌ ട്രോഫി ടീമുകൾക്കും താരങ്ങൾക്കും ഈയൊരു അവസരം വലിയൊരു പ്രചോദനം നൽകുമെന്ന് ഒപ്പ് വെച്ചതിന് ശേഷം എഐഎഫ്എഫ് പ്രസിഡന്റ്‌ കല്യാൺ ചൗബെ പറഞ്ഞു.

അതേസമയം നിലവിലെ സന്തോഷ്‌ ട്രോഫി ചാമ്പ്യൻമാരായ കേരള ടീം അടുത്ത വർഷവും കിരീടം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുക. ഇന്ത്യയുടെ വിവിധ ഭാഗത്തെ സോണിൽ നിന്നും മത്സരിച്ച് യോഗ്യത നേടുന്ന 10 ടീമുകളും സർവീസ്, റെയിൽവേസ് എന്നീ ടീമുകളും ഉൾപ്പടെ 12 ടീമുകളാണ് സന്തോഷ്‌ ട്രോഫി ഫൈനൽ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത്.

അൽവാരോയും ഡയസുമൊന്നുമല്ല; ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ നഷ്ടം അവനാണ്

കൊച്ചിയിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാളിനെതിരെ, ലൈവ് കാണാം..