in ,

LOVELOVE

കൊച്ചിയിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ്‌ ബംഗാളിനെതിരെ, ലൈവ് കാണാം..

ആദ്യ മത്സരത്തിൽ തന്നെ ഹോം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിനെയാണ് നേരിടുന്നത്.ഇന്ന് രാത്രി 7:30-ന് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വെച്ച് പന്തുരുളുമ്പോൾ മഞ്ഞ പുതച്ചെത്തുന്ന ആയിരക്കണക്കിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആർപ്പുവിളികളും ഉദ്ഘാടന മത്സരത്തിന് നിറമേകും

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യയിലെ ഫുട്ബോൾ ഉത്സവമായ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിന് ഇന്ന് കേരളത്തിന്റെ മണ്ണിൽ വെച്ച് കിക്ക്ഓഫ്‌ കുറിക്കും.

ആദ്യ മത്സരത്തിൽ തന്നെ ഹോം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിനെയാണ് നേരിടുന്നത്.ഇന്ന് രാത്രി 7:30-ന് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ വെച്ച് പന്തുരുളുമ്പോൾ മഞ്ഞ പുതച്ചെത്തുന്ന ആയിരക്കണക്കിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആർപ്പുവിളികളും ഉദ്ഘാടന മത്സരത്തിന് നിറമേകും.

മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന് കീഴിൽ നിരവധി വിദേശ താരങ്ങളെയും ഒരുപറ്റം മികച്ച ഇന്ത്യൻ താരങ്ങളെയും അണിനിരത്തിയാണ് ഈസ്റ്റ്‌ ബംഗാൾ വരുന്നത്. കേരള ബ്ലാസ്റ്റർസിനെതിരായ മത്സരത്തിൽ തങ്ങൾ തോൽക്കില്ലെന്ന് ഇതിനകം സ്റ്റീഫൻ കോൺസ്റ്റന്റൈൻ ആരാധകർക്ക്‌ ഉറപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഇവാൻ വുകോമാനോവിചിനു കീഴിൽ ഐഎസ്എല്ലിലെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ആദ്യ ഐഎസ്എൽ കിരീടം എന്ന സ്വപ്നം യാഥാർഥ്യമാകാൻ ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ടീമിന് കഴിയുമെന്ന പ്രതീക്ഷയുണ്ട്.

ഇന്ന് രാത്രി നടക്കുന്ന മത്സരങ്ങൾ ജിയോ ടിവി, ഡിസ്‌നി, ഹോട്സ്റ്റാർ എന്നിവയിലൂടെ ആരാധകർക്ക് ലൈവ് സംപ്രേക്ഷണം കാണാൻ കഴിയും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം മത്സരത്തിൽ നാളെ ബാംഗ്ലൂരു എഫ്സിയും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും.

സന്തോഷ്‌ ട്രോഫി ഫൈനൽ മത്സരങ്ങൾ ഇനി അറേബ്യൻ മണ്ണിൽ..

ഈസ്റ്റ്‌ ബംഗാളിനെ കുറിച്ച് ഇവാൻ പറഞ്ഞത്..